UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >10th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 10th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
1625.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ സംസ്ഥാനത്തെ ആഭ്യന്തര പച്ചക്കറിയുല്പാദനം എത്ര മെട്രിക് ടണ്‍ ആയിരുന്നു; ആയത് നിലവില്‍ എത്ര മെട്രിക് ടണ്‍ ആയി വര്‍ദ്ധിപ്പിക്കുവാന്‍ സാധിച്ചു; വിശദാംശം ലഭ്യമാക്കുമോ;
( ബി )
നിലവില്‍ ആവശ്യകതയുടെ എത്ര ശതമാനം പച്ചക്കറിയാണ് സംസ്ഥാനത്ത് ഉല്‍പ്പാദിപ്പിക്കുന്നത്; എത്ര ശതമാനം പച്ചക്കറി ഇതര സംസ്ഥാനങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യുന്നു; ഇത്തരത്തില്‍ ഇറക്കുമതി ചെയ്യുന്ന പച്ചക്കറിയുടെ ഗുണനിലവാരം സംബന്ധിച്ച പരിശോധനകളുടെ വിശദാംശം ലഭ്യമാക്കുമോ;
( സി )
സംസ്ഥാനം പച്ചക്കറിയുല്പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കുവാന്‍ ഈ സര്‍ക്കാര്‍ നടപ്പാക്കിവരുന്ന നൂതന പദ്ധതികള്‍ എന്തെല്ലാമാണെന്നും ആയത് എപ്പോള്‍ മുതല്‍ നടപ്പില്‍ വരുത്താന്‍ കഴിയുമെന്നും വ്യക്തമാക്കുമോ?
1626.
ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ലോകബാങ്ക് സഹായത്തോടെ കാർഷിക മേഖലയിൽ ഏതെങ്കിലും പദ്ധതി നടപ്പിലാക്കാൻ ആലോചിക്കുന്നുണ്ടോ; എങ്കിൽ പദ്ധതിയുടെ വിശദവിവരങ്ങൾ ലഭ്യമാക്കുമോ?
1627.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍
ശ്രീ. മുരളി പെരുനെല്ലി
ശ്രീമതി ശാന്തകുമാരി കെ.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചെറുകിട കര്‍ഷകര്‍ക്കും കാര്‍ഷികാധിഷ്ഠിത എസ്.എം.ഇ.-കള്‍ക്കും കാലാവസ്ഥയെ പ്രതിരോധിക്കുന്ന രീതികള്‍ അവലംബിച്ച് കൃഷിയിലും അനുബന്ധ മേഖലയിലും നിക്ഷേപം നടത്താന്‍ സഹായിക്കാനുതകുന്ന പ്രത്യേക പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടോ; മറ്റേതൊക്കെ കാര്യങ്ങളാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്; വിശദാംശം നല്‍കുമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ ഭാഗമായി രൂപീകരിക്കപ്പെട്ട ഘടകങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ;
( സി )
കൃഷിയിലെ കാലാവസ്ഥാ പ്രതിരോധം, പ്രാദേശിക സാമ്പത്തിക വികസനം, മൂല്യവര്‍ദ്ധനയ്ക്കായുള്ള നടപടികള്‍, അഗ്രിസ്റ്റാര്‍ട്ടപ്പുകള്‍, ഭക്ഷ്യ കാര്‍ഷിക സംരംഭങ്ങളുടെ ശാക്തീകരണം എന്നിവ പദ്ധതിയുടെ ഘടകങ്ങളായി പരിഗണിക്കപ്പെട്ടിട്ടുണ്ടോ; വിശദാംശം നല്‍കാമോ?
1628.
ശ്രീ. യു. എ. ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങൾക്ക് , പ്രത്യേകിച്ച് പച്ചക്കറികൾക്ക്, വലിയതോതിൽ ഉണ്ടാകുന്ന വിലവർദ്ധനവ് നിയന്ത്രിക്കാൻ സര്‍ക്കാര്‍ സ്വീകരിച്ച മുൻകരുതലുകൾ എന്തെല്ലാമെന്ന് വിശദമാക്കാമോ;
( ബി )
നിലവിൽ സംസ്ഥാനത്ത് ന്യായവിലയ്ക്ക് പച്ചക്കറികൾ ലഭ്യമാക്കാൻ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദമാക്കാമോ;
( സി )
വിഷരഹിതവും ഭക്ഷ്യയോഗ്യവുമായ പച്ചക്കറികൾ സംസ്ഥാനത്ത് മുഴുവനും ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമോ;
( ഡി )
വ്യാപകമായ രാസവളപ്രയോഗം മൂലം വിഷാംശങ്ങൾ അടങ്ങിയ പച്ചക്കറികൾ ഭക്ഷിക്കുന്നതിനാല്‍ ക്യാൻസർ പോലുള്ള മാരകമായ രോഗങ്ങൾ ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഈ വിഷയം പഠനവിധേയമാക്കിയിട്ടുണ്ടോ; ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടികൾ വിശദമാക്കാമോ?
1629.
ശ്രീ. പി. വി. അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൃഷി വകുപ്പിന് കീഴില്‍ ഫാം തൊഴിലാളികളുടെ സ്ഥലംമാറ്റം സംബന്ധിച്ച നിലവിലുള്ള ഉത്തരവുകളിൽ പുതുതായി ഭേദഗതികള്‍ വരുത്തിയിട്ടുണ്ടോ ; സ്ഥലം മാറ്റത്തിന് പരിഗണിക്കുന്ന മാനദണ്ഡങ്ങള്‍ എന്തെല്ലാമാണെന്നും ഇപ്പോള്‍ സ്ഥലം മാറ്റം നടത്തുന്നത് ഏത് സര്‍ക്കാര്‍ ഉത്തരവ് പ്രകാരമാണെന്നും അറിയിക്കാമോ; ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ;
( ബി )
ഫാം തൊഴിലാളികളെ ഭരണസൗകര്യാര്‍ത്ഥവും പൊതുതാല്പര്യാര്‍ത്ഥവും പരസ്പരം മാറ്റി നിയമിക്കുന്നതിന് ജില്ലാ അധികാരികള്‍ക്ക് സാധിക്കുന്നതാണോ; ഇതിനുള്ള അധികാരം അവർക്ക് നല്‍കുന്ന ഉത്തരവുകളോ സര്‍ക്കുലറുകളോ ലഭ്യമാണെങ്കില്‍ പകര്‍പ്പ് ലഭ്യമാക്കാമോ; ഫാം തൊഴിലാളികള്‍ക്ക് അപേക്ഷയിന്മേൽ എത്ര സ്ഥലം മാറ്റത്തിന് അര്‍ഹതയുണ്ടെന്ന് വിശദമാക്കാമോ;
( സി )
മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍ ജില്ലകളില്‍ ഫാം തൊഴിലാളികളെ ഉദ്യോഗസ്ഥര്‍ അനധികൃതമായി സ്ഥലം മാറ്റുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; നിയമവിരുദ്ധമായ ഇത്തരം സ്ഥലം മാറ്റങ്ങളെ കുറിച്ച് സമഗ്രമായ അന്വേഷണത്തിന് ഉത്തരവിടുമോ; വിശദമാക്കാമോ?
1630.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് അനുദിനം പഴവര്‍ഗ്ഗങ്ങളുടെ വിലക്കയറ്റം ഉണ്ടാകുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കില്‍ വിലനിയന്ത്രണത്തിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തൊക്കെയെന്ന് വിശദമാക്കാമോ;
( ബി )
പഴവര്‍ഗ്ഗങ്ങളുടെ ഉല്പാദനം വര്‍ദ്ധിപ്പിക്കാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്;
( സി )
വെജിറ്റബിള്‍ ആന്റ് ഫ്രൂട്ട്സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കിവരുന്ന പദ്ധതികള്‍ എന്തൊക്കെയാണ്; വിശദമാക്കാമോ?
1631.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒന്നുംരണ്ടും വിള നെല്‍കൃഷിയും തുടര്‍ന്ന് പച്ചക്കറി കൃഷിയും ചെയ്യുന്ന കര്‍ഷകര്‍ക്ക് ഉതകുന്ന തരത്തില്‍ ജലലഭ്യത ഉറപ്പ് വരുത്താനുള്ള നടപടികള്‍ വകുപ്പ് സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
കാസർഗോഡ് ജില്ലയില്‍ നിന്നും അന്യം നിന്നുപോകുന്ന പുകയില കര്‍ഷകരെ സഹായിക്കാന്‍ എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ?
1632.
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കർഷക ക്ഷേമനിധി ബോർഡിൽ എത്ര പേര് അംഗങ്ങളായി ചേർന്നിട്ടുണ്ട്; അംശദായമായി എന്ത് തുകയാണ് ഈടാക്കുന്നത്; ഈ ഇനത്തിൽ നാളിതുവരെ എത്ര തുക ലഭിച്ചിട്ടുണ്ട്; വിശദാംശങ്ങൾ വ്യക്തമാക്കുമോ;
( ബി )
കർഷക ക്ഷേമനിധി ബോർഡിൽ നിന്നും നാളിതുവരെ എത്രപേർക്ക് പെൻഷൻ അനുവദിച്ച് നൽകിയിട്ടുണ്ട്; എത്ര രൂപ നിരക്കിലാണ് പെൻഷൻ അനുവദിക്കുന്നത്; ഇതിനായി നാളിതുവരെ എത്ര തുക ചെലവഴിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത ബോർഡിന്റെ പ്രവർത്തനങ്ങൾക്കായി സർക്കാരിൽ നിന്നും നാളിതുവരെ എത്ര തുക അനുവദിച്ചിട്ടുണ്ട്; പ്രസ്തുത തുക ഏതൊക്കെ ഇനത്തിലാണ് ചെലവഴിച്ചതെന്ന വിശദാംശങ്ങൾ ഇനം തിരിച്ച് വ്യക്തമാക്കുമോ?
1633.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ കാര്‍ഷികോത്പന്നങ്ങളുടെ വിപണനം മുഖേന കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട വരുമാനം ലഭിക്കുന്നതിനായി സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കാമോ?
1634.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കാര്‍ഷികാവശ്യത്തിന് ഉപയോഗിക്കുന്നതും നിലവില്‍ കൃഷിഭവന്‍ മുഖേന വൈദ്യുതി ബില്‍ അടച്ചുവരുന്നതുമായ കണക്ഷനുകള്‍ക്ക് എത്ര മാസത്തെ വൈദ്യുതി ബില്‍ കുടിശികയായുണ്ടെന്നും എത്ര രൂപ കുടിശികയുണ്ടെന്നും ജില്ല തിരിച്ചുളള വിവരം ലഭ്യമാക്കാമോ;
( ബി )
കൃഷി വകുപ്പില്‍ നിന്നും നടപ്പ് സാമ്പത്തിക വര്‍ഷം തുക അനുവദിച്ചിട്ടും വൈദ്യുതി കുടിശിക സമയബന്ധിതമായി അടച്ച് തീര്‍ക്കാത്ത കൃഷി ഭവനുകളുടെ വിവരം ജില്ല തിരിച്ച് ലഭ്യമാക്കാമോ;
( സി )
ഈ സാമ്പത്തിക വര്‍ഷം അവസാനിക്കും മുമ്പ് മുഴുവന്‍ കുടിശികയും അടച്ച് തീര്‍ക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?
1635.
ശ്രീ. ഐ. ബി. സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാട്ടാക്കട നിയോജകമണ്ഡലത്തിലെ 6 പഞ്ചായത്തുകളിലെ തരിശു ഭൂമി എത്രയെന്ന് കണക്കാക്കപ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ പ‍ഞ്ചായത്ത് തിരിച്ച് അവയുടെ വിവരം ലഭ്യമാക്കാമോ?
1636.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൃഷിവകുപ്പിന് കീഴില്‍ ബ്രാന്‍ഡ് ചെയ്യപ്പെട്ട ഉല്‍പ്പന്നങ്ങള്‍ ഓൺലെെന്‍ മാര്‍ക്കറ്റുകള്‍ മുഖാന്തിരം വില്‍പ്പന നടത്തുന്നതിന് സൗകര്യമൊരുക്കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശങ്ങള്‍ നല്‍കാമോ;
( ബി )
കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ ഓൺലെെന്‍ ഷോപ്പുകള്‍ മുഖാന്തിരം വില്‍പ്പന നടത്തുന്നതിന് നടപടികള്‍ സ്വീകരിക്കുമോ?
1637.
ശ്രീ. എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാര്‍ഷികരംഗത്തേക്ക് വരുന്ന യുവാക്കളെ പ്രോത്സാഹിപ്പിക്കുന്നതിന് സര്‍ക്കാര്‍ എന്തെല്ലാം ആനുകൂല്യങ്ങളാണ് നല്‍കുന്നത്; വിശദമാക്കാമോ?
1638.
ശ്രീ. ടി. പി .രാമകൃഷ്ണൻ
ശ്രീമതി ദെലീമ
ശ്രീ. എ. പ്രഭാകരൻ
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കര്‍ഷകരുടെ വരുമാന വര്‍ധനയും കാര്‍ഷികോത്പാദനക്ഷമതയും ഉറപ്പാക്കുന്നതിനായി രൂപീകരിച്ച മൂല്യവര്‍ദ്ധിത കൃഷി മിഷന്റെ പ്രവര്‍ത്തനം വിലയിരുത്തിയിട്ടുണ്ടോ; കൃഷി മിഷന് പ്രവര്‍ത്തന ലക്ഷ്യം കൈവരിക്കുന്നതിന് എത്രത്തോളം കഴിഞ്ഞിട്ടുണ്ട്; വിശദാംശം നല്‍കാമോ;
( ബി )
കൃഷി മിഷന്റെ ഭാഗമായി മൂല്യവര്‍ദ്ധിത കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി പ്രത്യേക വര്‍ക്കിംഗ് ഗ്രൂപ്പുകള്‍ക്ക് രൂപം കൊടുത്തിട്ടുണ്ടോ; ഏതൊക്കെ മേഖലകളിലൂന്നിയാണ് വര്‍ക്കിംഗ് ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്നത്; മിഷന്റെ മറ്റ് പ്രധാനപ്പെട്ട ശ്രദ്ധാമേഖലകള്‍ ഏതൊക്കെയാണ്; വിശദാംശം ലഭ്യമാക്കുമോ?
1639.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിലെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം കൃഷി വകുപ്പില്‍ പുതിയതായി ആവിഷ്കരിച്ചിട്ടുള്ള പദ്ധതികളുടെ വിശദാംശം ലഭ്യമാക്കാമോ?
1640.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കൃഷി വകുപ്പ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പുതിയ പദ്ധതികളുടെ വിശദവിവരം ലഭ്യമാക്കുമോ;
( ബി )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം തിരൂര്‍ നിയോജകമണ്ഡലത്തില്‍ കൃഷി വകുപ്പുമായി ബന്ധപ്പെട്ട് നടപ്പിലാക്കിയ പദ്ധതികളുടെ വിശദവിവരം ലഭ്യമാക്കുമോ; അതിനായി ചെലവായ തുക എത്രയെന്ന് വ്യക്തമാക്കുമോ;
( സി )
തിരൂര്‍ നിയോജക മണ്ഡലത്തില്‍ നടന്നു വരുന്ന കൃഷി വകുപ്പിന്റെ പ്രവര്‍ത്തനങ്ങളുടെ വിശദവിവരം ലഭ്യമാക്കുമോ?
1641.
ശ്രീ. എൻ. ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലക്കാട് ജില്ലയിലെ ഏതെല്ലാം കൃഷിഭവനുകളെയാണ് സ്മാർട്ട് കൃഷിഭവൻ പദ്ധതി പ്രകാരം തിരഞ്ഞെടുത്തിട്ടുള്ളത് എന്ന് വിശദമാക്കാമോ;
( ബി )
ആർ.ഐ.ഡി.എഫ്. ട്രാഞ്ചെ-27 പദ്ധതിയിൽ ഉൾപ്പെടുത്തി സ്മാർട്ട് കൃഷിഭവൻ ആക്കുന്നതിനായി തിരഞ്ഞെടുത്ത കൃഷിഭവനുകൾ ഏതെല്ലാമാണെന്ന് അറിയിക്കുമോ?
1642.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൃഷി വകുപ്പ് മുഖേന 'കൂണ്‍ ഗ്രാമം' പദ്ധതിക്കു വേണ്ടി തെരഞ്ഞെടുത്ത തിരുവനന്തപുരം ജില്ലയിലെ പഞ്ചായത്തുകള്‍ ഏതെല്ലാമാണെന്നും അതിനുവേണ്ടി അനുവദിച്ച തുക എത്രയെന്നും വിശദമാക്കാമോ;
( ബി )
ഏതെല്ലാം പ്രവര്‍ത്തനങ്ങളാണ് 'കൂണ്‍ ഗ്രാമം' പദ്ധതി പ്രകാരം വിഭാവനം ചെയ്തിട്ടുള്ളത്; വിശദമാക്കാമോ;
( സി )
വാമനപുരം മണ്ഡലത്തിലെ നന്ദിയോട് പഞ്ചായത്തില്‍ നടന്നു വരുന്ന 'കൂണ്‍ ഗ്രാമം' പദ്ധതിയുടെ പുരോഗതി വിശദമാക്കാമോ;
( ഡി )
മറ്റേതെങ്കിലും വകുപ്പുകള്‍ ഈ പദ്ധതിക്ക് ധനസഹായം നല്‍കുന്നുണ്ടോ; വിശദമാക്കാമോ?
1643.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂരങ്ങാടി മണ്ഡലത്തിൽപ്പെട്ട നന്നമ്പ്ര പഞ്ചായത്തിലെ മോര്യാ കാപ്പ് കാർഷിക പദ്ധതിയുടെ നിർമ്മാണം സംബന്ധിച്ച വിശദവിവരങ്ങൾ ലഭ്യമാക്കാമോ;
( ബി )
കൃഷി വകുപ്പ് തയ്യാറാക്കിയ ഈ പദ്ധതിയുടെ പ്രൊപ്പോസലിൽ സ്വീകരിച്ച നടപടികൾ എന്തെല്ലാമാണെന്ന് ബന്ധപ്പെട്ട ഫയൽ നമ്പറുകൾ സഹിതം വിശദമാക്കാമോ;
( സി )
ഈ പ്രവൃത്തിക്ക് ഭരണാനുമതി നൽകിയിട്ടുണ്ടോയെന്നും ഈ പ്രവൃത്തി എന്നേക്ക് ആരംഭിക്കാനാകുമെന്നും വിശദമാക്കാമോ?
1644.
ശ്രീ. വി. ആർ. സുനിൽകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന കൃഷി വകുപ്പിന്റെ മേൽനോട്ടത്തിൽ നടത്തിയ വൈഗ 2020 പരിപാടിയുടെ ടിക്കറ്റ് വില്പനയിലൂടെ എത്ര തുക ലഭിച്ചു എന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത തുക വിനിയോഗിച്ചു വീടില്ലാത്തവർക്ക് വീട് നിർമ്മിച്ച് നൽകുന്നതിന് തീരുമാനിച്ചിട്ടുണ്ടോ; എങ്കിൽ ആയതിന് തെരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കൾ ആരൊക്കെയാണെന്ന് അറിയിക്കാമോ;
( സി )
പ്രസ്തുത ഗുണഭോക്താക്കൾക്ക് വീട് നിർമ്മാണത്തിന് അനുവദിച്ച തുക വിതരണം ചെയ്തിട്ടുണ്ടോ; ഉണ്ടെങ്കില്‍ എപ്പോഴാണ് വിതരണം ചെയ്തതെന്നും ഇല്ലെങ്കിൽ വിതരണം ചെയ്യാത്തതിനുള്ള കാരണവും എപ്പോൾ വിതരണം ചെയ്യാൻ കഴിയും എന്നും അറിയിക്കാമോ?
1645.
ശ്രീ. ടി. സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നടപ്പ് സാമ്പത്തിക വർഷത്തെ ബജറ്റിൽ കൃഷി വകുപ്പിന്റെ കീഴിലുള്ള വിവിധ പ്രവൃത്തികൾക്കായി പദ്ധതി ഇനത്തിൽ വകയിരുത്തിയിട്ടുള്ള തുക എത്രയാണ്;
( ബി )
നാളിതുവരെ ഇതില്‍ എത്രത്തോളം തുക അനുവദിച്ചു നൽകിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ; എത്ര തുക ചെലവഴിച്ചിട്ടുണ്ട്; വിശദാംശങ്ങൾ ഇനം തിരിച്ചു വ്യക്തമാക്കുമോ?
1646.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈഗ പദ്ധതിയുടെ വിശദാംശങ്ങൾ ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ ഭാഗമായി എല്ലാ ജില്ലകളിലും ബിസിനസ്സ് മീറ്റ് നടത്തിയിട്ടുണ്ടോ; വിശദവിവരം ലഭ്യമാക്കാമോ?
1647.
ശ്രീ. ഐ. സി. ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കൃഷി വകുപ്പിന് കീഴിൽ നടപ്പാക്കിയിട്ടുള്ള വിവിധ പദ്ധതികളിൽ കേന്ദ്ര വിഹിതമായി ലഭിക്കാനുള്ളതിൽ എത്ര തുക കുടിശിക ലഭിക്കാനുണ്ടെന്ന് ഇനം തിരിച്ച് വ്യക്തമാക്കുമോ;
( ബി )
ഓരോ പദ്ധതിയിലും കുടിശ്ശിക ലഭിക്കാതിരിക്കാനുള്ള കാരണം വ്യക്തമാക്കുമോ;
( സി )
യൂട്ടിലൈസേഷൻ സർട്ടിഫിക്കറ്റ്, ബന്ധപ്പെട്ട മറ്റ് റിപ്പോർട്ടുകൾ എന്നിവ സമർപ്പിച്ചിട്ടും കേന്ദ്രം തുക അനുവദിച്ച് നൽകാത്ത എത്ര പദ്ധതികളുണ്ട്; അവ ഏതൊക്കെയാണ്; ഓരോ പദ്ധതിക്കും ലഭിക്കാനുള്ള തുക എത്രയാണ്; വ്യക്തമാക്കുമോ?
1648.
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൈപ്പമംഗലം നിയോജക മണ്ഡലത്തിലെ തീരദേശ മണ്ണ് കുറുന്തോട്ടി, തുളസി എന്നിവയുടെ വളര്‍ച്ചയ്ക്ക് വളരെ അനുയോജ്യമാണെന്ന് ഈയിടെ മതിലകം ഗ്രാമപഞ്ചായത്തിൽ നടപ്പാക്കിയ കുറുന്തോട്ടി വനം, തുളസി വനം പദ്ധതികൾ തെളിയിച്ചിട്ടുള്ള സാഹചര്യത്തില്‍, മറ്റു പഞ്ചായത്തുകളിലേക്ക് കൂടി പ്രസ്തുത പദ്ധതി വ്യാപിപ്പിക്കുന്നതിനുളള നടപടി സ്വീകരിക്കുമോ?
1649.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാർ മണ്ഡലത്തിൽ ഹരിത കേരളം പദ്ധതിയുടെ ഭാഗമായി ഏതെല്ലാം പദ്ധതികളാണ് നടപ്പിലാക്കിയിട്ടുള്ളതെന്ന് അറിയിക്കാമോ;
( ബി )
പരിസ്ഥിതി സൗഹൃദ നെൽകൃഷി, ജൈവ കൃഷി പ്രോത്സാഹനം എന്നിവയ്ക്കായി മണ്ഡലത്തിൽ എത്ര തുക ചെലവഴിച്ചിട്ടുണ്ട്; വിശദമാക്കാമോ;
( സി )
ഹരിത കേരളം പദ്ധതിയുമായി ബന്ധപ്പെട്ട് കൂടുതൽ സ്ഥലങ്ങളിലേക്ക് കൃഷി വ്യാപിപ്പിക്കുന്നതിന് അടുത്ത സാമ്പത്തിക വർഷം മണ്ഡലത്തിൽ എന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നതെന്ന് അറിയിക്കാമോ;
( ഡി )
നടപ്പ് സാമ്പത്തിക വർഷം പൂഞ്ഞാർ മണ്ഡലത്തിൽ കൃഷി വകുപ്പ് വിവിധ പദ്ധതികൾക്കായി എത്ര തുക വകയിരുത്തിയെന്നും നാളിതുവരെ എത്ര തുക ചെലവഴിച്ചുവെന്നും അറിയിക്കാമോ?
1650.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നത്തുനാട് മണ്ഡലത്തിലെ തിരുവാണിയൂര്‍ ഗ്രാമപഞ്ചായത്തില്‍ നടപ്പിലാക്കിയ കേരഗ്രാമം പദ്ധതിയിലൂടെ എന്തെല്ലാം സഹായങ്ങളാണ് കര്‍ഷകര്‍ക്ക് ലഭ്യമാക്കിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിക്ക് എത്ര തുക അനുവദിച്ചിട്ടുണ്ടെന്നും നാളിതുവരെ എത്ര തുക ചെലവഴിച്ചിട്ടുണ്ടെന്നും അറിയിക്കാമോ;
( സി )
പ്രസ്തുത മണ്ഡലത്തിലെ കൂടൂതല്‍ ഗ്രാമപഞ്ചായത്തുകളില്‍ ഈ പദ്ധതി നടപ്പിലാക്കാന്‍ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?
1651.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ആലത്തൂര്‍ മണ്ഡലത്തില്‍ ആര്‍.ഐ.ഡി.എഫ്. പദ്ധതിയില്‍ ഉള്‍പ്പെടുത്തി എന്തെല്ലാം പ്രവൃത്തികള്‍ നടപ്പിലാക്കിയിട്ടുണ്ട്; പ്രസ്തുത പ്രവൃത്തികള്‍ക്ക് ചെലവായ തുക, അവയുടെ പുരോഗതി എന്നിവ സംബന്ധിച്ച് വിശദമാക്കുമോ;
( ബി )
പ്രസ്തുത മണ്ഡലത്തില്‍ ആര്‍.ഐ.ഡി.എഫ്. പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന് പുതുതായി എത്ര അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടെന്ന് അറിയിക്കുമോ; അവയുടെ നിലവിലെ സ്ഥിതി വ്യക്തമാക്കുമോ?
1652.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
'കേരള്‍ അഗ്രോ' ഓണ്‍ലൈന്‍ വിപണന പദ്ധതി പ്രകാരം നാളിതുവരെ ലഭിച്ച വിറ്റുവരവ് എത്രയാണെന്ന വിവരം അറിയിക്കാമോ ;
( ബി )
ഈ പദ്ധതി കൂടുതല്‍ വ്യാപിപ്പിക്കുന്നതിനും ജനകീയമാക്കുന്നതിനും സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കാമോ?
1653.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിലെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ചങ്ങനാശ്ശേരി മണ്ഡലത്തില്‍ ഗ്രാമീണ പശ്ചാത്തല വികസന ഫണ്ട് (ആര്‍.ഐ.ഡി.എഫ്) പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുവദിച്ച പ്രവൃത്തികളുടെ വിശദാംശം നല്‍കുമോ;
( ബി )
ഓരോ പ്രവൃത്തിക്കും അനുവദിച്ച തുക എത്രയെന്നും നിലവിലെ സ്ഥിതി എന്താണെന്നും വ്യക്തമാക്കുമോ; ബന്ധപ്പെട്ട ഉത്തരവുകളുടെ പകര്‍പ്പ് ലഭ്യമാക്കുമോ?
1654.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം കാര്‍ഷിക മേഖലയുടെ വികസനത്തിനായി നടപ്പിലാക്കിയ പ്രധാന പദ്ധതികള്‍ ഏതെല്ലാമെന്ന് വിശദമാക്കുമോ;
( ബി )
ഈ പദ്ധതികളിലൂടെ കര്‍ഷകര്‍ക്ക് ലഭിക്കുന്ന നേട്ടങ്ങള്‍ എന്തെല്ലാമെന്ന് വിശദമാക്കുമോ?
1655.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കൃഷി പ്രോത്സാഹിപ്പിക്കുവാനും കര്‍ഷകരെ സഹായിക്കുവാനും സ്വയംപര്യാപ്തത കൈവരിക്കാനും വേണ്ടി എന്തെല്ലാം പുതിയ പദ്ധതികളാണ് ആവിഷ്ക്കരിച്ചിരിക്കുന്നത്; വിശദമാക്കാമോ;
( ബി )
കര്‍ഷകര്‍ ഉല്പാദിപ്പിക്കുന്ന മൂല്യവര്‍ദ്ധിത ഉല്പന്നങ്ങളുടെ വിപണി സാധ്യത കണക്കിലെടുത്തും കാര്‍ഷിക വ്യവസായങ്ങള്‍ക്കും വേണ്ടി പുതിയ പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ടോ; വിശദമാക്കുമോ?
1656.
ശ്രീ. സി. എച്ച്. കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കാര്‍ഷിക മേഖലയെ സംരക്ഷിക്കുന്നതിനായി നബാര്‍ഡ് ഫണ്ട് ലഭ്യമാക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ വിശദമാക്കാമോ;
( ബി )
2023-24 സാമ്പത്തിക വര്‍ഷത്തില്‍ കാസര്‍ഗോ‍ഡ് ജില്ലയില്‍ നിന്നും കാര്‍ഷിക മേഖലയെ സംരക്ഷിക്കുന്നതിനായുള്ള എത്ര പ്രൊപ്പോസലുകള്‍ നബാര്‍ഡിന്റെ സാമ്പത്തിക സഹായത്തിനായി സമര്‍പ്പിച്ചിട്ടുണ്ട്; എത്ര പദ്ധതികള്‍ക്ക് അനുമതി ലഭിച്ചിട്ടുണ്ട്; പ്രത്യേകം പ്രത്യേകം വിശദമാക്കാമോ?
1657.
ശ്രീ. എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജൈവ പച്ചക്കറി പ്രോത്സാഹിപ്പിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ച് വരുന്നതെന്ന് വ്യക്തമാക്കുമോ;
( ബി )
വകുപ്പ് തലത്തിലും മറ്റിതര ഏജന്‍സികള്‍ വഴിയും ജൈവ പച്ചക്കറി ഉല്‍പ്പന്നങ്ങള്‍ സംഭരിക്കുന്നതിനും ലഭ്യമായ ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിക്കുന്നതിനും സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ;
( സി )
ഹരിതനഗര പദ്ധതിയുടെ പ്രവര്‍ത്തനം മോണിറ്ററിംഗ് ചെയ്യുന്നതിന് നിലവില്‍ എന്തെല്ലാം സംവിധാനങ്ങളുണ്ടെന്ന് അറിയിക്കാമോ?
1658.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ജൈവ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി ഈ സര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതികള്‍ എന്തെല്ലാമെന്ന് വിശദമാക്കുമോ;
( ബി )
ജൈവ പച്ചക്കറി കൃഷിയിൽ ഏർപ്പെട്ടിരിക്കുന്ന കര്‍ഷകരെ സഹായിക്കുന്നതിനായി എന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കിയിട്ടുള്ളതെന്ന് വിശദമാക്കുമോ;
( സി )
സംസ്ഥാനത്ത് ഒരു സീസണില്‍ എത്ര ടണ്‍ പച്ചക്കറിയാണ് ഉത്പ്പാദിപ്പിക്കുന്നതെന്ന് വിശദമാക്കുമോ?
1659.
ശ്രീ. മോൻസ് ജോസഫ്
ശ്രീ. അനൂപ് ജേക്കബ്‌
ശ്രീ. മാണി. സി. കാപ്പൻ
ശ്രീ. പി. ജെ. ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച താങ്ങുവിലയ്ക്കനുസരിച്ചുള്ള തുക കേന്ദ്ര സർക്കാരിൽ നിന്നും ലഭ്യമാകുന്നതിനുള്ള കാലതാമസം എന്താണെന്ന് വിശദമാക്കാമോ;
( ബി )
ഇതിനായി സ്വീകരിച്ച നടപടികൾ എന്തെല്ലാമാണെന്ന് അറിയിക്കുമോ;
( സി )
നെല്ല് സംഭരിച്ച വകയിൽ കർഷകർക്ക് സമയബന്ധിതമായി പണം നൽകുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?
1660.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ നെൽ പാടങ്ങളിൽ കൊയ്‍ത്ത് കഴിഞ്ഞാലുടനെ നെല്ല് സംഭരിക്കാൻ എന്തെല്ലാം ക്രമീകരണങ്ങളാണ് സര്‍ക്കാരും ക്യഷിവകുപ്പും നടപ്പാക്കിയിരിക്കുന്നതെന്ന് അറിയിക്കുമോ; വിശദാംശം ലഭ്യമാക്കുമോ;
( ബി )
നെല്ല് സംഭരിച്ച് അരിയാക്കുന്ന ഇനത്തിൽ മില്ലുടമകൾക്ക് നൽകാനുളള തുക വിതരണം ചെയ്യുന്നതിൽ കുടിശ്ശിക വരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
നേരിട്ട് നെല്ല് സംഭരിക്കുന്നതിനുള്ള സ്ഥിരം സംവിധാനം ഒരുക്കുന്നതിന് ക്യഷി വകുപ്പ് ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം നൽകുമോ?
1661.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര മണ്ഡലത്തില്‍ എത്ര ഹെക്ടര്‍ നെല്‍പാടങ്ങള്‍ തരിശായി കിടക്കുന്നുവെന്നും പ്രസ്തുത പാടങ്ങളില്‍ കൂടി കൃഷി ചെയ്യുവാന്‍ എന്തെല്ലാം പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടെന്നും വിശദമാക്കുമോ;
( ബി )
പ്രസ്തുത ആവശ്യത്തിലേക്ക് 2021 മുതല്‍ എത്ര തുക അനുവദിച്ചുവെന്നും എത്ര തുക വിനിയോഗിച്ചുവെന്നും വിശദമാക്കുമോ?
1662.
ശ്രീ. കെ. എം. സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബാലുശ്ശേരി മണ്ഡലത്തിലെ വിവിധ ഗ്രാമപഞ്ചായത്തുകളിലായി എത്ര ഹെക്ടർ ഭൂമിയിലാണ് നെൽകൃഷി ചെയ്യുന്നത്; കൃഷി ചെയ്യാൻ സാധ്യമായ എല്ലാ ഭൂമിയിലും നെൽകൃഷി ചെയ്യുന്നുണ്ടോ; കൃഷിയോഗ്യമാക്കാൻ കഴിയുന്ന എത്ര ഹെക്ടർ ഭൂമി നിലവിലുണ്ട്; വിശദാംശങ്ങൾ ലഭ്യമാക്കാമോ;
( ബി )
കാലാവസ്ഥയിൽ വന്ന മാറ്റവും പ്രത്യേകിച്ച് കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയും കാരണം നെൽകൃഷിയ്ക്ക് വലിയ നാശനഷ്ടം സംഭവിച്ചത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഇതുമൂലം കർഷകർക്കുണ്ടായ നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നടപടി സ്വീകരിച്ചിട്ടുണ്ടോയെന്ന് അറിയിക്കാമോ;
( സി )
കനത്ത മഴയെത്തുടർന്ന് ബാലുശ്ശേരി മണ്ഡലത്തിൽ എത്ര ഹെക്ടർ നെൽകൃഷിക്ക് നാശം സംഭവിച്ചിട്ടുണ്ട്; വിശദമാക്കാമോ?
1663.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കഴിഞ്ഞ സീസണില്‍ സംഭരിച്ച നെല്ലിന്റെ വില കര്‍ഷകർക്ക് പൂര്‍ണ്ണമായും കൊടുത്ത് തീര്‍ത്തിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
നെല്ല് സംഭരണ പദ്ധതിയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ സീസണില്‍ സംസ്ഥാനത്തിന് കുടിശികയായി എത്ര രൂപ നല്‍കുവാനുണ്ട് എന്ന് വ്യക്തമാക്കാമോ; സംസ്ഥാന സര്‍ക്കാരും കൈകാര്യച്ചെലവ് നല്‍കുന്നതില്‍ കുടിശിക വരുത്തിയിട്ടുണ്ടോ എന്ന് വിശദമാക്കുമോ;
( സി )
കര്‍ഷകരില്‍ നിന്ന് സംഭരിക്കുന്ന നെല്ലില്‍, കീടശല്യം മൂലം ഗുണനിലവാരം കുറഞ്ഞ നെല്ലിന് കര്‍ഷകര്‍ക്ക് നല്‍കുന്ന സംഭരണ തുകയില്‍ അന്യായമായ കിഴിവ് മില്ലുടമകള്‍ നടത്തിയതായ പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
( ഡി )
നെല്ലു സംഭരണത്തിന് ബാങ്ക് ഗ്യാരന്റി സംസ്ഥാന സര്‍ക്കാര്‍ നല്‍കുമ്പോള്‍ കര്‍ഷകന്‍ കടക്കാരനാകുന്നു എന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ?
1664.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം നെല്‍ക്കൃഷി വിപുലീകരണവുമായി ബന്ധപ്പെട്ട് എന്തൊക്കെ മാറ്റങ്ങളാണ് വരുത്തിയിട്ടുള്ളതെന്നും എന്തൊക്കെ ആനുകൂല്യങ്ങളാണ് കര്‍ഷകര്‍ക്ക് നല്‍കിയിട്ടുള്ളതെന്നും വിശദമാക്കാമോ;
( ബി )
ഭക്ഷ്യോല്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിനായി സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( സി )
നാദാപുരം മണ്ഡലത്തിലെ ഓരോ കൃഷിഭവന്റെ കീഴിലും എത്ര ഹെക്ടറില്‍ നെല്‍ക്കൃഷി നടത്തി വരുന്നുണ്ട് എന്നും അതില്‍ എത്ര ഹെക്ടര്‍ നെല്‍വയല്‍ തരിശുഭൂമിയായി കിടക്കുന്നു എന്നും വിശദമാക്കാമോ;
( ഡി )
നാദാപുരം മണ്ഡലത്തില്‍ തരിശുഭൂമിയില്‍ നെല്‍ക്കൃഷി ചെയ്യുന്നതിന് നിലവില്‍ എന്തൊക്കെ പദ്ധതികള്‍ നടത്തി വരുന്നു എന്ന് വിശദമാക്കാമോ?
1665.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതുക്കാട് മണ്ഡലത്തിൽ ഏതെല്ലാം പഞ്ചായത്തുകളിലാണ് 'കേരഗ്രാമം' പദ്ധതി നടപ്പാക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുള്ളത് എന്ന് അറിയിക്കാമോ;
( ബി )
പദ്ധതി നിർവ്വഹണം ഏത് ഘട്ടത്തിലാണ് എന്നും എന്തെല്ലാം സൗകര്യങ്ങളാണ് പദ്ധതിയുടെ ഭാഗമായി കർഷകർക്ക് ലഭ്യമാകുക എന്നും വിശദമാക്കാമോ;
( സി )
മണ്ഡലത്തിലെ കൂടുതൽ പഞ്ചായത്തുകളിൽ കേരഗ്രാമം പദ്ധതി അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
1666.
ശ്രീ. യു. എ. ലത്തീഫ്
ശ്രീ. കുറുക്കോളി മൊയ്തീൻ
ശ്രീ. എ. കെ. എം. അഷ്റഫ്
ശ്രീ. പി. അബ്ദുല്‍ ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊപ്രയുടെ താങ്ങുവില വർദ്ധിപ്പിക്കുന്നതിനുളള കേന്ദ്രസർക്കാർ തീരുമാനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ താങ്ങുവില വർദ്ധിപ്പിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
നിലവിൽ സംസ്ഥാന സർക്കാർ നൽകി വരുന്ന താങ്ങുവില എത്രയാണെന്ന് അറിയിക്കാമോ;
( സി )
താങ്ങുവില വർദ്ധിപ്പിക്കുന്നതിനും സംഭരണ കേന്ദ്രങ്ങളുടെ എണ്ണം കൂട്ടുന്നതിനും ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം നൽകുമോ?
1667.
ശ്രീ. പി. ജെ. ജോസഫ്
ശ്രീ. മോൻസ് ജോസഫ്
ശ്രീ. അനൂപ് ജേക്കബ്‌
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റബറിന്റെ വിലത്തകര്‍ച്ച മൂലം റബര്‍ കര്‍ഷകര്‍ സാമ്പത്തിക പ്രതിസന്ധിയിലാണെന്ന പരാതി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ കര്‍ഷകരെ സഹായിക്കാന്‍ എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം നല്‍കുമോ;
( ബി )
സ്വാഭാവിക റബറിന് കിലോഗ്രാമിന് ഇരുനൂറ്റി അൻപതു രൂപ ലഭ്യമാക്കും എന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പിലാക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ;
( സി )
രാജ്യത്തേക്കുള്ള സ്വാഭാവിക റബര്‍, കോമ്പൗണ്ട് റബര്‍ എന്നിവയുടെ കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലെ ഇറക്കുമതി സംബന്ധിച്ച കണക്കുകള്‍ ലഭ്യമാണോ; എങ്കിൽ അത് ലഭ്യമാക്കുമോ; ഇറക്കുമതി നിയന്ത്രിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
( ഡി )
ഇറക്കുമതി മൂലം വരുമാനനഷ്ടം, തൊഴില്‍ നഷ്ടം ബന്ധപ്പെട്ട മേഖലയില്‍ ഉണ്ടാകുന്ന ഗുരുതര പ്രതിസന്ധി എന്നിവ തരണം ചെയ്യുന്നതിന് വേൾഡ് ട്രേഡ് ഓർഗനൈസേഷൻ കരാറിലെ വ്യവസ്ഥ (ഗാട്ട് 1994, ആർട്ടിക്കിൾ 19:1(എ)) പ്രകാരം സംരക്ഷണ ചുങ്കം (സേഫ് ഗാർഡ് ഡ്യൂട്ടി) ഏര്‍പ്പെടുത്താനുള്ള നടപടി സ്വീകരിക്കുവാന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുമോ;
( ഇ )
കര്‍ഷകര്‍ക്ക് സബ്സിഡി ലഭ്യമാക്കാനായി ബില്ലുകള്‍ അപ്‌ലോഡ് ചെയ്യാനുള്ള വെബ്സൈറ്റ് പ്രവര്‍ത്തിക്കുന്നില്ല എന്നുള്ള പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( എഫ് )
കഴിഞ്ഞ സാമ്പത്തിക വര്‍ഷം എത്ര സബ്സിഡി അപേക്ഷകള്‍ ലഭ്യമായിട്ടുണ്ട്; ഈ സാമ്പത്തിക വര്‍ഷം എത്ര അപേക്ഷകള്‍ ലഭ്യമായിട്ടുണ്ട്; വിശദമാക്കാമോ?
1668.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് റബർ കർഷകർ നേരിടുന്ന പ്രതിസന്ധി സംബന്ധിച്ച് സർക്കാർ തലത്തിൽ പഠനം നടത്തിയിട്ടുണ്ടോ; എങ്കിൽ വിശദമാക്കാമോ;
( ബി )
പ്രതികൂലമായ കാലാവസ്ഥ മൂലം റബ്ബർ കൃഷിയിൽ ഇടിവ് നേരിടുന്നതായി വിലയിരുത്തിയിട്ടുണ്ടോ; എങ്കിൽ വ്യക്തമാക്കാമോ;
( സി )
റബ്ബർ കർഷകരുടെ ഉല്പന്നങ്ങൾക്ക് ന്യായമായ വില ലഭ്യമാക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ; ഇനി എന്തെല്ലാം നടപടികൾ സ്വീകരിക്കാൻ ഉദ്ദേശിക്കുന്നുയെന്ന് വ്യക്തമാക്കുമോ;
( ഡി )
ഈ പ്രത്യേക സാഹചര്യത്തിൽ റബ്ബറിന്റെ താങ്ങുവില ഉയർത്തുന്നതിന് നടപടി സ്വീകരിക്കുമോ ;
( ഇ )
റബ്ബർ പ്രൊഡക്ഷൻ ഇൻസെന്റീവ് സ്കീം പ്രകാരമുള്ള തുക ഇനിയും വിതരണം ചെയ്യാനുണ്ടോ; എങ്കിൽ കണക്കുകൾ ലഭ്യമാക്കാമോ?
1669.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ. ചാണ്ടി ഉമ്മന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റബ്ബർ ഇൻസെന്റീവ് സ്കീമിൽ നിന്നും ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിനു രജിസ്റ്റർ ചെയ്യാൻ ഉപയോഗിക്കുന്ന വെബ്സൈറ്റിന്റെ പ്രവർത്തനം കാര്യക്ഷമമല്ലാത്തതുമൂലം കർഷകർക്ക് ബില്ലുകൾ അപ്‌ലോഡ് ചെയ്യാൻ കഴിയാതെ പ്രതിസന്ധി നേരിടുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത വെബ്സൈറ്റിന്റെ പ്രവർത്തനം മെച്ചപ്പെടുത്താന്‍ നടപടികൾ സ്വീകരിക്കുമോ;
( സി )
പരിമിതമായ ദിവസങ്ങളിൽ മാത്രമാണ് ബില്ലുകൾ അപ്‌ലോഡ് ചെയ്യാനുള്ള സൗകര്യം കർഷകർക്ക് നൽകുന്നത് എന്ന ആരോപണം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇത് പരിഹരിക്കാൻ നടപടി സ്വീകരിക്കുമോ എന്ന് വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത വെബ്സൈറ്റിന്റെ പ്രവർത്തനം കാര്യക്ഷമാക്കി കൂടുതൽ കർഷകർക്ക് ആനുകൂല്യങ്ങൾ ലഭ്യമാക്കാൻ നടപടികൾ സ്വീകരിക്കുമോ?
1670.
ശ്രീ. സണ്ണി ജോസഫ്
ശ്രീ. പി. സി. വിഷ്ണുനാഥ്
ശ്രീ. സജീവ് ജോസഫ്
ശ്രീമതി ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റബ്ബര്‍ കർഷകർ റബ്ബര്‍ വെട്ടിമാറ്റി മറ്റ് കൃഷിയിലേക്ക് തിരിയുന്നത് ഗൗരവമായി കാണുന്നുണ്ടോ; വ്യക്തമാക്കാമോ;
( ബി )
പ്രതിസന്ധി നേരിടുന്ന റബ്ബർ കർഷകർക്ക് ആശ്വാസമേകാൻ റബ്ബർ വില സ്ഥിരത ഫണ്ട് കിലോയ്ക്ക് 250 രൂപയാക്കാൻ നടപടികൾ സ്വീകരിക്കുമോ; വിശദമാക്കാമോ;
( സി )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം റബ്ബർ വില സ്ഥിരത പദ്ധതി പ്രകാരം ബജറ്റിൽ വകയിരുത്തിയതിൽ നാമമാത്രമായ തുക മാത്രമാണ് കർഷകർക്ക് വിതരണം ചെയ്തതത് എന്ന ആരോപണം വസ്തുതാപരമാണോ; വ്യക്തമാക്കാമോ;
( ഡി )
റബ്ബര്‍ കർഷകർക്ക്‌ പ്രോത്സാഹനം നൽകാൻ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതികൾ ഏതൊക്കെയാണെന്ന് വിശദമാക്കാമോ?
1671.
ശ്രീ. ചാണ്ടി ഉമ്മന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ റബ്ബ‍ര്‍ കര്‍ഷകര്‍ക്ക് നിലവില്‍ സബ്സിഡി ഇനത്തില്‍ എത്ര തുക വിതരണം നടത്താനുണ്ട്; ഈയിനത്തിൽ നടപ്പു സാമ്പത്തിക വ‍ര്‍ഷം ബജറ്റിൽ വകയിരുത്തിയ തുക എത്രയെന്നും ചെലവഴിച്ച തുക എത്രയെന്നും വിശദമാക്കുമോ; മുൻ സാമ്പത്തിക വര്‍ഷങ്ങളിലെ ക്ലെയിമുകള്‍ ഇനിയും കൊടുക്കാനുണ്ടോ; ഉണ്ടെങ്കില്‍ എത്രയെന്ന് അറിയിക്കാമോ;
( ബി )
റബ്ബ‍ര്‍ വിലസ്ഥിരതാ പദ്ധതിയുടെ നടത്തിപ്പിന് നിലവിൽ എന്തെങ്കിലും തടസ്സങ്ങൾ നേരിടുന്നുണ്ടോ; വ്യക്തമാക്കുമോ; ബില്ലുകൾ അപ് ലോഡ് ചെയ്യാനാകാത്തതു വഴി റബ്ബ‍ര്‍ കര്‍ഷകര്‍ക്ക് സബ്സിഡി ക്ലെയിം ചെയ്യാനാവാത്ത സഹചര്യം നിലവിലുണ്ടോ; വെബ്സൈറ്റിലെ തകരാറുകൾ സമയബന്ധിതമായി പരിഹരിക്കുന്നതിന് സ‍ര്‍ക്കാര്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചു; വിശദമാക്കുമോ;
( സി )
റബ്ബറിന്റെ ഉല്പാദനം കുറയുന്ന സീസണിലും പതിവിനു വിപരീതമായി കനത്ത വിലയിടിവ് നേരിടുന്ന സാഹചര്യം കണക്കിലെടുത്ത് സബ്സിഡി ഇനത്തില്‍ കുടിശ്ശികയായ തുക എത്രയും വേഗം വിതരണം ചെയ്യുന്നതിന് നടപടി സ്വീകരിക്കുമോ;
( ഡി )
റബ്ബർ ഉല്പാദന മേഖലയിലെ ഇപ്രകാരമുള്ള പ്രതിസന്ധികൾ ഇല്ലാതാക്കുന്നതിന് എന്ത് നടപടിയാണ് സ്വീകരിക്കാന്‍ ഉദ്ദേശിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ?
1672.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാലാവസ്ഥാ വ്യതിയാനം മൂലം വയനാട് ജില്ലയിലെ കാപ്പി കര്‍ഷകര്‍ക്ക് ഉണ്ടാകുന്ന പ്രശ്നങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ കാപ്പി കര്‍ഷകര്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കുമോ;
( ബി )
കാലാവസ്ഥാ വ്യതിയാനം മൂലം കാപ്പി വിളവില്‍ ഉണ്ടാകുന്ന പ്രശ്നങ്ങളെ മറികടക്കാന്‍ ശാസ്ത്രീയമാര്‍ഗ്ഗങ്ങള്‍ അവലംബിക്കുന്ന കാര്യം കൃഷി വകുപ്പ് പരിഗണിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ വ്യക്തമാക്കാമോ?
1673.
ശ്രീ. എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍
ശ്രീമതി ദെലീമ
ശ്രീ. ലിന്റോ ജോസഫ്
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാലാവസ്ഥാ വ്യതിയാനം, പകര്‍ച്ച വ്യാധികള്‍ ഉള്‍പ്പെടെയുള്ള പ്രകൃതി ദുരന്തങ്ങൾ എന്നിവയുടെ ആഘാതങ്ങള്‍ക്കെതിരെ കാര്‍ഷിക കേരളത്തിന്റെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് ലോകബാങ്കിന്റെ സഹായത്തോടെ പ്രത്യേക പദ്ധതിക്ക് രൂപം കൊടുത്തിട്ടുണ്ടോ; എങ്കില്‍ പദ്ധതിയുടെ പ്രവര്‍ത്തന മേഖലകള്‍, ലക്ഷ്യം എന്നിവ വിശദമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ പാരിസ്ഥിതിക ആഘാത പഠനത്തിനും നടത്തിപ്പിനുമായുള്ള കണ്‍സള്‍ട്ടന്‍സികളുടെ തെരഞ്ഞെടുപ്പ് ഏത് ഘട്ടത്തിലാണ്; സംസ്ഥാനത്ത് കാര്‍ഷിക മേഖലയുടെ സമഗ്ര മുന്നേറ്റത്തിന് പ്രസ്തുത പദ്ധതി എത്രത്തോളം സഹായകമാകും; വിശദാംശം നല്‍കുമോ?
1674.
ശ്രീ. ടി. സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് മുൻസർക്കാരിന്റെ കാലം മുതൽ നാളിതുവരെ എത്ര കർഷക ആത്മഹത്യകൾ ഉണ്ടായിട്ടുണ്ട്; വിശദാംശങ്ങൾ വർഷം തിരിച്ചു വ്യക്തമാക്കുമോ;
( ബി )
ആത്മഹത്യ ചെയ്ത കർഷകരുടെ കുടുംബങ്ങൾക്ക് എന്തൊക്കെ സഹായങ്ങളാണ് അനുവദിച്ചു നൽകിയിട്ടുള്ളത്; വിശദാംശങ്ങൾ വ്യക്തമാക്കുമോ; പ്രസ്തുത കുടുംബങ്ങൾ ജപ്തി ഭീഷണി നേരിടേണ്ട സാഹചര്യം ഉണ്ടായിട്ടുണ്ടോ; ഉണ്ടെങ്കിൽ ഏത് സാഹചര്യത്തിലാണ് ഇപ്രകാരം നടപടി ഉണ്ടായതെന്ന് വ്യക്തമാക്കാമോ;
( സി )
സംസ്ഥാനത്ത് കർഷക ആത്മഹത്യകൾ വർദ്ധിച്ചുവരുന്നത് സർക്കാർ ഗൗരവത്തോടെ കാണുന്നുണ്ടോ; എങ്കിൽ ഇക്കാര്യത്തിൽ എന്ത് പരിഹാര നടപടി സ്വീകരിക്കുമെന്ന് അറിയിക്കുമോ?
1675.
ശ്രീ. എ. പി. അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കർഷക ക്ഷേമനിധി ബോർഡിൽ എത്ര പേർ അംഗങ്ങളായി ചേർന്നിട്ടുണ്ട്; അംശാദായമായി എത്ര രൂപയാണ് ഈടാക്കുന്നതെന്നും ഈയിനത്തിൽ നാളിതുവരെ എത്ര തുക ലഭിച്ചിട്ടുണ്ടെന്നുമുള്ള വിശദാംശം ലഭ്യമാക്കുമോ;
( ബി )
കർഷക ക്ഷേമനിധി ബോർഡിൽ നിന്നും നാളിതുവരെ എത്രപേർക്ക് പെൻഷൻ അനുവദിച്ച് നൽകിയിട്ടുണ്ട്; എത്ര രൂപ നിരക്കിലാണ് പെൻഷൻ അനുവദിക്കുന്നതെന്നും ഇതിനായി നാളിതുവരെ എത്ര തുക ചെലവഴിച്ചിട്ടുണ്ടെന്നും വിശദമാക്കുമോ;
( സി )
കർഷക ക്ഷേമനിധി ബോർഡിന്റെ പ്രവർത്തനങ്ങൾക്കായി സർക്കാരിൽ നിന്നും നാളിതുവരെ എത്ര തുക അനുവദിച്ചിട്ടുണ്ട്; പ്രസ്തുത തുക ഏതൊക്കെ ഇനത്തിലാണ് ചെലവഴിച്ചതെന്ന വിശദാംശം ഇനം തിരിച്ച് വ്യക്തമാക്കുമോ?
1676.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കർഷകർക്ക് വൈദ്യുതി സൗജന്യമായി നൽകിയ ഇ നത്തിൽ കൃഷിവകുപ്പ് കെ.എസ്.ഇ.ബി.ക്ക് എത്ര തുക കുടിശ്ശിക നൽകാനുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
വകുപ്പ് കുടിശ്ശിക നൽകാത്തതിനാൽ കെ.എസ്.ഇ.ബി. കർഷകർക്ക് നേരിട്ട് നോട്ടീസ് അയച്ചത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( സി )
സൗജന്യമായി കർഷകർക്ക് വൈദ്യുതി നൽകുമെന്ന വാഗ്ദാനത്തിന്റെ പേരിൽ കണക്ഷൻ എടുത്ത കർഷകരെ കൂടുതൽ പ്രതിസന്ധിയിലേക്ക് നയിക്കാതിരിക്കാൻ അടിയന്തരമായി പ്രസ്തുത കുടിശ്ശിക അടക്കുവാൻ നടപടി സ്വീകരിക്കുമോ; വിശദാംശം നൽകുമോ?
1677.
ശ്രീ. കെ. ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെയ്യാറ്റിന്‍കര നഗരസഭ, പെരുമ്പഴുതൂര്‍, അതിയന്നൂര്‍, തിരുപുറം, ചെങ്കല്‍, കാരോട്, കുളത്തൂര്‍ എന്നീ ഓരോ കൃഷിഭവനുകളില്‍ നിന്നും, 2016-17 സാമ്പത്തികവര്‍ഷം മുതല്‍ 2023-24 സാമ്പത്തിക വര്‍ഷം വരെ പ്രകൃതിക്ഷോഭത്തില്‍ കൃഷി നശിച്ച കര്‍ഷകര്‍ക്കു നല്‍കിയ ധനസഹായം എത്രയാണെന്ന് വിശദമാക്കുമോ; എത്ര കര്‍ഷകര്‍ക്ക് ആണ് നല്‍കിയതെന്നും വ്യക്തമാക്കുമോ ;
( ബി )
ഈ കാലയളവില്‍ ഇനി എത്ര കര്‍ഷകര്‍ക്ക് ധനസഹായം നല്‍കാന്‍ ബാക്കി ഉണ്ട് എന്ന് വ്യക്തമാക്കുമോ?
1678.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ശീതകാല പച്ചക്കറികള്‍ കൃഷി ചെയ്യുന്നതിന് കര്‍ഷകര്‍ക്ക് കൃഷിഭവനുകള്‍ വഴി ഏതെല്ലാം പച്ചക്കറിത്തൈകളാണ് നല്‍കി വരുന്നതെന്ന് വിശദമാക്കാമോ ?
1679.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സ്വന്തമായി ഭൂമിയില്ലാത്തതിനാല്‍ മറ്റുള്ളവരുടെ ഭൂമിയില്‍ കൃഷി ചെയ്യുന്ന കര്‍ഷകരുടെ കണക്കും ഇത്തരത്തില്‍ കൃഷി ചെയ്യുന്ന സ്ഥലത്തിന്റെ വിസ്തൃതിയും ജില്ല തിരിച്ച് വ്യക്തമാക്കുമോ;
( ബി )
ഇത്തരത്തില്‍ കൃഷി ചെയ്യുന്ന കര്‍ഷകരെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി എന്തൊക്കെ ആനുകൂല്യങ്ങളാണ് നിലവില്‍ നല്‍കി വരുന്നതെന്നും ഇനി എന്തൊക്കെ ആനുകൂല്യങ്ങള്‍ പുതുതായി നല്‍കുവാന്‍ ഉദ്ദേശിക്കുന്നുവെന്നും വ്യക്തമാക്കുമോ;
( സി )
ഇത്തരം കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കുന്നതിന് എന്തൊക്കെ സഹായങ്ങളാണ് നല്‍കി വരുന്നത്; വിശദീകരിക്കാമോ?
1680.
ശ്രീ. പി. അബ്ദുല്‍ ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൃഷി നഷ്ടം കാരണം ദുരിതത്തിലായി വായ്പകളുടെ തിരിച്ചടവ് സാധ്യമാകാതെ പ്രയാസപ്പെടുന്ന കര്‍ഷകരുടെ കുടിശിക ഒഴിവാക്കുന്നതിന് സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
കാലാവസ്ഥാ വ്യതിയാനം, ജലലഭ്യതക്കുറവ്, വിളകളിലെ രോഗബാധ തുടങ്ങിയവയാലുള്ള കൃഷിനഷ്ടവും വരുമാനത്തകർച്ചയും കാരണമുള്ള കര്‍ഷകരുടെ ആത്മഹത്യ ഒഴിവാക്കാൻ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( സി )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം സംസ്ഥാനത്ത് എത്ര കര്‍ഷകര്‍ ആത്മഹത്യ ചെയ്തു; അവരുടെ ആശ്രിതര്‍ക്ക് നല്‍കിയ ധന സഹായം സംബന്ധിച്ച വിശദാംശങ്ങള്‍ നല്‍കാമോ;
( ഡി )
അരി, പച്ചക്കറി, പഴവര്‍ഗ്ഗങ്ങള്‍ എന്നിവയ്ക്ക് അന്യ സംസ്ഥാനങ്ങളെ ആശ്രയിക്കുന്നതിനു പകരം അവയൊക്കെ നമ്മുടെ സംസ്ഥാനത്ത് നിന്നും ലഭ്യമാക്കുന്നതിന് കൃഷി വകുപ്പ് ചെയ്ത് വരുന്ന നടപടികള്‍ എന്തെല്ലാമാണ്; വ്യക്തമാക്കാമോ?
1681.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വേങ്ങേറി കാർഷിക വിപണന കേന്ദ്രത്തിലെ ഒഴിഞ്ഞു കിടക്കുന്ന സ്ഥലം കൃഷി ചെയ്യുന്നതിനായി കർഷകരുടെ കൂട്ടായ്മക്ക് നൽകുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടോ;
( ബി )
ഉണ്ടെങ്കിൽ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;
( സി )
മേൽപ്പറഞ്ഞ വിപണന കേന്ദ്രം വിപൂലീകരിക്കാൻ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചത്?
1682.
ശ്രീ. സണ്ണി ജോസഫ്
ശ്രീ. ഐ. സി. ബാലകൃഷ്ണൻ
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2020 - ന് ശേഷം കർഷക പെന്‍ഷന്‍ പുതുതായി അനുവദിച്ചിട്ടുണ്ടോ;
( ബി )
കര്‍ഷക പെന്‍ഷന്‍ ലഭിക്കുന്നതിന് വേണ്ടി സമര്‍പ്പിച്ചിട്ടുളള നിരവധി അപേക്ഷകൾ തീര്‍പ്പാക്കാതെ കിടക്കുന്നതായുളള ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ മേല്‍ വിഷയത്തില്‍ തീരുമാനം വൈകുന്നതിനുളള കാരണം വിശദമാക്കുമോ;
( സി )
പ്രസ്തുത പെന്‍ഷന് വേണ്ടിയുള്ള അപേക്ഷകള്‍ സമയബന്ധിതമായി തീർപ്പാക്കുന്നതിന് നടപടി സ്വീകരിക്കുമോ?
1683.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ സര്‍ക്കാരിന്റെ കാലം മുതല്‍ (2016-21) നാളിതുവരെ വാമനപുരം മണ്ഡലത്തിലെ 9 പഞ്ചായത്തുകളിലുമായി പ്രകൃതിക്ഷോഭത്തില്‍ കൃഷി നശിച്ച കര്‍ഷകര്‍ക്ക് നഷ്ടപരിഹാരമായി എന്തെല്ലാം ധനസഹായങ്ങളും മറ്റാനുകൂല്യങ്ങളും അനുവദിച്ചിട്ടുണ്ടെന്നും അനുവദിച്ച ധനസഹായം, ധനസഹായം ലഭിച്ച കര്‍ഷകരുടെ എണ്ണം എന്നിവ എത്രയെന്നും കൃഷിഭവന്‍ തിരിച്ച് വിശദമാക്കാമോ;
( ബി )
പ്രസ്തുത കാലയളവില്‍ വിള ഇന്‍ഷുറന്‍സിനായി രജിസ്റ്റര്‍ ചെയ്യപ്പെട്ട കര്‍ഷകര്‍ക്കും അല്ലാത്തവർക്കും വിതരണം ചെയ്ത ധനസഹായത്തിന്റെ വിവരങ്ങള്‍ കൃഷിഭവന്‍ തിരിച്ച് നല്‍കാമോ?
1684.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2024 ജനുവരി ആദ്യവാരത്തിലുണ്ടായ ശക്തമായ മഴയെത്തുടര്‍ന്ന് പാതാക്കര വില്ലേജിലെ കളത്തിലക്കര കൊല്ലക്കോട്ട് മുക്ക് പാടശേഖരത്തിൽ സംഭവിച്ച കൃഷിനാശം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത സംഭവത്തിൽ ഉണ്ടായ നഷ്ടത്തിന്റെ കണക്ക് കൃഷിവകുപ്പ് തയ്യാറാക്കിയിട്ടുണ്ടോ;
( സി )
ഈ സംഭവത്തിൽ കൃഷിനാശം ഉണ്ടായ കർഷകർക്ക് മതിയായ നഷ്ടപരിഹാരം എപ്പോൾ നൽകാനാവുമെന്ന് വിശദമാക്കുമോ?
1685.
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2018 മുതൽ ദേവികുളം മണ്ഡലത്തിൽ പ്രകൃതിക്ഷോഭത്തിലും കാലാവസ്ഥാവ്യതിയാനം മൂലവും കൃഷിനാശം സംഭവിച്ച കർഷകർക്ക് നഷ്ടപരിഹാരം അനുവദിക്കുന്നതിന് വേണ്ടി എത്ര അപേക്ഷകൾ ലഭിച്ചിട്ടുണ്ടെന്ന് അറിയിക്കുമോ;
( ബി )
ലഭിച്ച അപേക്ഷകളിൽ എത്ര പേർക്ക് നഷ്ട പരിഹാരം ലഭ്യമാക്കി എന്നും ഇതിനായി എത്ര തുക ചെലവഴിക്കേണ്ടി വന്നുവെന്നും വ്യക്തമാക്കാമോ?
1686.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാര്‍ഷിക മേഖലയിലെ പ്രധാന പ്രതിസന്ധിയായ കാര്‍ഷികോല്പന്നങ്ങളുടെ വിലയില്ലായ്മ പരിഹരിക്കുന്നതിന് എന്തൊക്കെ നടപടികളാണ് കാര്‍ഷിക വികസന വകുപ്പ് സ്വീകരിച്ചിട്ടുള്ളതെന്ന് അറിയിക്കാമോ;
( ബി )
കാര്‍ഷികോല്പന്നങ്ങളുടെ വിലയില്ലായ്മ പരിഹരിക്കുന്നതിനായി ഇവയുടെ മൂല്യവര്‍ദ്ധിത ഉല്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിന് എന്തെങ്കിലും പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( സി )
ഏതൊക്കെ കാര്‍ഷിക ഉല്പന്നങ്ങള്‍ക്കാണ് ഇപ്പോള്‍ താങ്ങുവില നല്കുന്നത്; ന്യായമായ വില ലഭിക്കാതെ കാര്‍ഷികവൃത്തിയില്‍ നിന്നും പലരും പിന്തിരിയുന്നത് ഒഴിവാക്കാനായി കൂടുതല്‍ കാര്‍ഷിക വിഭവങ്ങള്‍ക്ക് താങ്ങുവില നല്കാന്‍ സര്‍ക്കാര്‍ തയ്യാറാകുമോയെന്ന് വ്യക്തമാക്കുമോ?
1687.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാര്‍ഷിക വിഭവങ്ങള്‍ സംഭരിച്ച് വിപണനം നടത്തുന്നതിനായി കേരള സ്റ്റേറ്റ് വെയര്‍ ഹൗസിംഗ് കോർപറേഷൻ, കൂത്താളി കൃഷി ഫാമിന്റെ ഭൂമി പട്ടയത്തിന് അനുവദിക്കുന്നതിനുവേണ്ടി ഫാർമിംഗ് കോർപറേഷനുമായി എന്തെങ്കിലും ചര്‍ച്ച നടത്തിയിരുന്നോ;
( ബി )
ഈ കാര്യത്തില്‍ എന്ത് തീരുമാനമായെന്ന് വിശദീകരിക്കാമോ?
1688.
ശ്രീ. പി. വി. അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൃഷി, മൃഗസംരക്ഷണം, ക്ഷീരവികസനം എന്നീ വകുപ്പുകളിലെ ഫാം തൊഴിലാളികളുടെ സേവന വേതന വ്യവസ്ഥകള്‍ പരിഷ്‌ക്കരിച്ചുകൊണ്ട് പുറപ്പെടുവിച്ച 06.10.2022- തീയതിയിലെ സ.ഉ 30/2022/അഗ്രി നമ്പർ ഉത്തരവില്‍ ഫാം തൊഴിലാളികളുടെ അലവന്‍സുകളില്‍ 'മെഡിക്കല്‍ ആനുകൂല്യങ്ങള്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബാധകമായ വ്യവസ്ഥകള്‍ 'എന്നതിലെ ആനുകൂല്യങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;
( ബി )
സര്‍ക്കാര്‍ ജീവനക്കാര്‍ക്കും കെ.എസ്.ആര്‍. ബാധകമല്ലാത്ത പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കും ബാധകമാക്കിയ യൂട്രസ് റിമൂവല്‍ സര്‍ജറിക്ക് വിധേയരാകുന്ന സ്ത്രീകള്‍ക്ക് നല്‍കുന്ന നാല്പത്തിയഞ്ച് ദിവസത്തെ അവധി, പ്രസവാവധി തുടങ്ങിയ അവധി ആനുകൂല്യങ്ങള്‍ ഫാം തൊഴിലാളികള്‍ക്കും അനുവദിക്കുന്ന ഉത്തരവ് നിലവിലുണ്ടോ; ഉണ്ടെങ്കില്‍ ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ;
( സി )
പ്രസ്തുത ആനുകൂല്യം അനുവദിക്കുന്നില്ലായെങ്കില്‍ ആയത് അനുവദിക്കുന്നതിനുള്ള തടസ്സങ്ങളെന്തെന്നും അറിയിക്കാമോ?
1689.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് ജില്ലാപഞ്ചായത്തിനു കീഴിലുള്ള പേരാമ്പ്ര, കൂത്താളി കൃഷി ഫാമില്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം എന്തൊക്കെ പ്രവൃത്തികളാണ് പുതിയതായി ആരംഭിച്ചതെന്ന് വിശദമാക്കാമോ;
( ബി )
കൂത്താളി കൃഷി ഫാമിന്റെ കൈവശം എത്ര ഏക്കര്‍ ഭൂമി ഉണ്ടെന്നും ഇതില്‍ എത്ര ഏക്കര്‍ ഭൂമി കൃഷിക്കായി ഉപയോഗപ്പെടുത്തിയിട്ടുണ്ടെന്നും വിശദാംശം ലഭ്യമാക്കുമോ;
( സി )
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് മന്ത്രി തലത്തില്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് എന്തൊക്കെ കാര്യങ്ങള്‍ കൂത്താളി കൃഷി ഫാമില്‍ ഇതുവരെ നടപ്പിലാക്കിയെന്ന വിശദാംശം ലഭ്യമാക്കാമോ?
1690.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെന്മാറ നിയോജക മണ്ഡലത്തിലെ നെല്ലിയാമ്പതി ഓറഞ്ച് ആന്റ് വെജിറ്റബിള്‍ ഫാമിന്റെ വികസനത്തിനായി ഈ സര്‍ക്കാര്‍ എന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കിയിട്ടുള്ളതെന്ന് വിശദമാക്കുമോ;
( ബി )
പ്രസ്തുത വികസന പ്രവര്‍ത്തനങ്ങള്‍ക്കായി എത്ര തുകയാണ് അനുവദിച്ചിട്ടുള്ളതെന്നും വിശദമാക്കുമോ?
1691.
ശ്രീ. യു. എ. ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കനത്ത മഴയിൽ നശിച്ച വിളകൾക്കുള്ള ഇൻഷുറൻസ് തുക മലപ്പുറം ജില്ലയിൽ കർഷകർക്ക് ലഭിക്കാത്തത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കിൽ കർഷകർക്ക് വിള ഇൻഷുറൻസ് ആനുകൂല്യം ലഭിക്കുന്നതിനുള്ള നടപടികൾ സത്വരം സ്വീകരിക്കുമോ?
1692.
ശ്രീ. എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ കാര്‍ഷികവിളകള്‍ സംരക്ഷിക്കാനും കര്‍ഷകരെ സഹായിക്കാനുമായി രൂപീകരിച്ച വാല്യൂ ആഡഡ് പ്രോഡക്ട് ഓഫ് കേരള പാര്‍ക്കുകള്‍ നിലവില്‍ എവിടെയൊക്കെ സ്ഥാപിച്ചിട്ടുണ്ട്;
( ബി )
ഈ പാര്‍ക്കുകള്‍ കൂടുതല്‍ വ്യാപിപ്പിക്കുവാന്‍ നടപടി സ്വീകരിക്കുമോ?
1693.
ശ്രീ. ഇ കെ വിജയൻ
ശ്രീ . മുഹമ്മദ് മുഹസിൻ
ശ്രീമതി സി. കെ. ആശ
ശ്രീ. സി.സി. മുകുന്ദൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ കാർഷിക മേഖലയ്ക്ക് പുത്തൻ ഊർജ്ജം പകരുന്നതിന് കൃഷിയെ ഒരു സംരംഭമായി പരിഗണിച്ച് കാർഷിക ഉൽപ്പന്നങ്ങൾക്ക് വിപണന ശൃംഖല ഒരുക്കേണ്ടതിന്റെ ആവശ്യകത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
ആഭ്യന്തര-വിദേശ വിപണികളിൽ സംസ്ഥാനത്തിന്റെ കാർഷിക ഉൽപ്പന്നങ്ങൾക്ക് ബ്രാൻഡിംഗും മെച്ചപ്പെട്ട മാർക്കറ്റിംഗും ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
കാര്‍ഷിക ഉൽപ്പന്നങ്ങൾ ഒരു ഏകീകൃത ബ്രാൻഡിംഗ് സംവിധാനത്തിലൂടെ വിപണനം ചെയ്യുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;
( ഡി )
പ്രാദേശിക അടിസ്ഥാനത്തിൽ കാർഷിക കൂട്ടായ്മകൾ ഉണ്ടാക്കി കാർഷിക ഉൽപ്പന്നങ്ങൾക്ക് വിപണന ശൃംഖല ഒരുക്കുവാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
1694.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടയം ജില്ലാ കാർഷികോല്പന്ന സംഭരണകേന്ദ്രം മുഖേന കര്‍ഷകരില്‍ നിന്ന് സംഭരിച്ച് ഹോര്‍ട്ടികോർപ്പിന് നല്‍കിയ കാർഷിക ഉൽപ്പന്നങ്ങളുടെ വിലയിനത്തില്‍ ഹോര്‍ട്ടികോർപ്പിൽ നിന്നും ലഭിക്കാനുള്ള തുക എത്രയെന്ന് വ്യക്തമാക്കാമോ; ഈ തുക എന്നത്തേയ്ക്ക് കൊടുത്തു തീർക്കാനാകുമെന്ന് അറിയിക്കാമോ;
( ബി )
കർഷകർക്ക് കിലോയ്ക്ക് എത്ര രൂപ വീതമാണ് ട്രാൻസ്പോർട്ടേഷൻ ചാർജ് കൊടുക്കാറുള്ളത്; ആയതിൽ എത്ര മാസത്തെ കുടിശിക നൽകാനുണ്ട്; അവ എന്നത്തേയ്ക്ക് കൊടുത്ത് തീർക്കാനാകുമെന്ന് വ്യക്തമാക്കാമോ;
( സി )
കഴിഞ്ഞ മൂന്ന് വർഷമായി കൃഷി വകുപ്പ് മുഖേന നൽകി വരുന്ന കൈകാര്യച്ചെലവ് കിട്ടിയിട്ടില്ല എന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ആയത് കൊടുത്തുതീർക്കാൻ അടിയന്തര നടപടി സ്വീകരിക്കുമോ?
1695.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈപ്പിൻ നിയോജക മണ്ഡലത്തിൽ കുഴുപിള്ളി ഗ്രാമപഞ്ചായത്തിലെ ഐക്യസമാജം പാടശേഖരത്തിൽ 50 എച്ച്.പി പമ്പ് സെറ്റും അനുബന്ധ സൗകര്യങ്ങളും ഒരുക്കുന്നതിനായി രാഷ്ട്രീയ കൃഷി വികാസ് യോജനയില്‍ ഉൾപ്പെടുത്തി 207 ലക്ഷം അനുവദിച്ച പ്രവൃത്തിയുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തി എന്നത്തേക്ക് ആരംഭിക്കാനും പൂർത്തീകരിക്കാനും സാധിക്കുമെന്ന് വ്യക്തമാക്കാമോ?
1696.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണലൂര്‍ മണ്ഡലത്തില്‍ നിന്നും തൃശൂരിലേക്കും തിരിച്ചും എളുപ്പത്തില്‍ യാത്ര ചെയ്യാവുന്ന കണ്ണോത്ത്-പുല്ല-തൃശൂര്‍ റോഡിന്റെ തൃശൂര്‍ മണ്ഡലത്തില്‍പ്പെട്ട ഭാഗം വികസിപ്പിച്ചിട്ടില്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
കേരളാ ലാന്‍ഡ് ഡവലപ്‍മെന്റ് കോര്‍പ്പറേഷന്‍ നിര്‍വ്വഹണം നടത്തുന്ന പ്രസ്തുത റോഡിന്റെ നിര്‍മ്മാണം ഏത് ഘട്ടത്തിലാണെന്ന് അറിയിക്കാമോ;
( സി )
പ്രസ്തുത പ്രവൃത്തി എന്ന് പൂര്‍ത്തീകരിക്കാനാകുമെന്ന് അറിയിക്കാമോ; വിശദാംശം നല്‍കാമോ?
1697.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നാദാപുരം മണ്ഡലത്തില്‍ കേരള ലാൻഡ് ഡെവലപ്മെന്റ് കോപ്പറേഷൻ (കെ.എല്‍.ഡി.സി.) മുഖേന നടപ്പിലാക്കേണ്ടുന്ന എത്ര പദ്ധതികള്‍ സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ;
( ബി )
നാദാപുരം മണ്ഡലത്തിലെ വളയം ഗ്രാമപഞ്ചായത്തിലെ നീലാണ്ട്ച്ചിറ, നാദാപുരം ഗ്രാമപഞ്ചായത്തിലെ പുളിക്കൂല്‍ തോട് എന്നീ പദ്ധതികളുടെ പ്രൊപ്പോസലില്‍ നാളിതുവരെ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് അറിയിക്കാമോ?
1698.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം മണലൂര്‍ മണ്ഡലത്തില്‍ ഇതുവരെ കെ.എല്‍.ഡി.സി. നടപ്പിലാക്കിയ പദ്ധതികള്‍ ഏതെല്ലാമാണ്;
( ബി )
ഇവയില്‍ ഇനി ഏതെല്ലാം പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാനുണ്ട്; വിശദാംശം നല്‍കാമോ?
1699.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പയ്യന്നൂര്‍ മണ്ഡലത്തിലെ കരിവെള്ളൂര്‍-പെരളം ഗ്രാമപഞ്ചായത്തിലെ കണിയന്‍ പാടശേഖരത്തില്‍ ഉപ്പുവെള്ള പ്രതിരോധ ബണ്ട് നിര്‍മ്മിക്കുന്നതിനായി കേരള ലാൻഡ് ഡെവലെപ്മെന്റ് കോര്‍പ്പറേഷൻ (കെ.എല്‍.ഡി.സി.) മുഖേന എസ്റ്റിമേറ്റ് തയ്യാറാക്കി ഭരണാനുമതിക്കായി സമര്‍പ്പിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത എസ്റ്റിമേറ്റിന് ഈ സാമ്പത്തിക വര്‍ഷം തന്നെ ഭരണാനുമതി നല്‍കുന്ന കാര്യം പരിഗണനയിലുണ്ടോ; അറിയിക്കാമോ?
1700.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലക്കാട് ജില്ലയില്‍ ഏതൊക്കെ ബ്ലോക്കുകളിലാണ് കൃഷിശ്രീ സെന്ററുകള്‍ അനുവദിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ;
( ബി )
ആലത്തൂര്‍ മണ്ഡലത്തിലെ ഏതെങ്കിലും ബ്ലോക്കില്‍ കൃഷിശ്രീ സെന്റര്‍ അനുവദിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
കൃഷിശ്രീ സെന്റര്‍ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ വ്യക്തമാക്കാമോ?
1701.
ശ്രീ. ഐ. സി. ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാർഷിക കടാശ്വാസ കമ്മീഷൻ അംഗീകരിച്ച എത്ര രൂപയുടെ ക്ലെയിം നിലവിൽ വിതരണം ചെയ്യാനുണ്ട്; ഏത് കാലയളവ് മുതലുള്ള ക്ലെയിമുകളാണ് വിതരണം ചെയ്യാനുള്ളത്; കമ്മീഷൻ അംഗീകരിച്ച കടാശ്വാസം അനുവദിക്കുന്നതിൽ കാലതാമസം നേരിടുന്നതിന് കാരണം വ്യക്തമാക്കുമോ?
1702.
ശ്രീ. വി. ആർ. സുനിൽകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സർക്കാർ രൂപം കൊടുത്ത കേരള അഗ്രോ ബിസിനസ്സ് കമ്പനിയുടെ ഉദ്ദേശ്യലക്ഷ്യങ്ങളും ഘടനയും വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത കമ്പനിയുടെ പ്രവർത്തന പരിധിയിൽ നിലവിൽ സർക്കാർ ഉടമസ്ഥതയിലുള്ളതും ഭക്ഷ്യ ഉത്പന്നങ്ങൾ നിർമ്മിക്കുന്നതുമായ കാർഷിക പൊതുമേഖലാ സ്ഥാപനങ്ങളെ കൂടി ഉൾപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോ?
1703.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൂത്തുപറമ്പ് നിയോജക മണ്ഡലത്തില്‍ കൃഷിവകുപ്പിന്റെ കീഴില്‍ 2014-ല്‍ ആരംഭിച്ച ബയോ റിസോഴ്സ് കം അഗ്രോ സര്‍വ്വീസ് സെന്ററിന്റെ പ്രവര്‍ത്തന പുരോഗതി വിശദമാക്കുമോ;
( ബി )
പ്രസ്തുത സെന്ററില്‍ അഗ്രോ പ്രോസസിംഗ്, ആനിമല്‍ ന്യൂട്രിഷന്‍ എന്നിവയ്ക്ക് സര്‍ട്ടിഫിക്കറ്റ് കോഴ്സ് നടത്തുന്നതിന് സര്‍ക്കാര്‍ ഉത്തരവ് പ്രകാരം അനുമതി ലഭിച്ചിട്ടുണ്ടെങ്കിലും കോഴ്സുകള്‍ക്ക് കേരള പി.എസ്.സി.യുടെ അംഗീകാരം ലഭിച്ചിട്ടില്ലാത്തതിനാല്‍ ആയത് ലഭ്യമാക്കുന്നതിന് എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്ന് വിശദമാക്കുമോ;
( സി )
സംസ്ഥാനത്തെ ഇത്തരത്തിലുള്ള ആദ്യത്തെ സ്ഥാപനം എന്ന നിലയില്‍ പ്രസ്തുത പരിശീലന കേന്ദ്രം ജനോപകാരപ്രദമായ രീതിയില്‍ ഉപയോഗപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
1704.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ മണ്ഡലത്തിലെ സ്മാര്‍ട്ട് കൃഷിഭവന്‍ പദ്ധതിയുടെ നിലവിലെ സ്ഥിതി, അനുവദിച്ച തുക എന്നിവ സംബന്ധിച്ച വിശദവിവരം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തില്‍ പുതുതായി ഏതൊക്കെ കൃഷിഭവനുകളാണ് സ്മാര്‍ട്ട് കൃഷിഭവന്‍ ആയി ഉയര്‍ത്താന്‍ ഉദ്ദേശിച്ചിട്ടുള്ളതെന്നും അവയുടെ പ്രൊപ്പോസല്‍ ലഭ്യമാക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോയെന്നും വ്യക്തമാക്കാമോ;
( സി )
കേരഗ്രാമം പദ്ധതി നടപ്പിലാക്കുന്നതിനായി ആലപ്പുഴ മണ്ഡലത്തിലെ ഏതൊക്കെ സ്ഥലങ്ങളാണ് തെരഞ്ഞെടുത്തിട്ടുള്ളതെന്നും പുതുതായി ഏതൊക്കെ സ്ഥലങ്ങളാണ് ഏറ്റെടുക്കുന്നതെന്നും വിശദമാക്കാമോ?
1705.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോങ്ങാട് നിയോജകമണ്ഡലത്തിലെ കോങ്ങാട് കൃഷിഭവന്‍ പരിധിയിലുള്ള പാറശ്ശേരി സബ്സെന്റർ കെട്ടിടം ജീര്‍ണ്ണാവസ്ഥയിലായതിനാല്‍ പൊളിച്ചുമാറ്റുന്നതിനുള്ള അനുമതി ലഭിക്കുന്നതിനായി പ്രൊപ്പോസല്‍ ലഭിച്ചിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത പ്രൊപ്പോസലിന്മേല്‍ തീരുമാനമെടുക്കുന്നതിന് കാലതാമസം നേരിടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
എം.എല്‍.എ.യുടെ ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി കെട്ടിട നിര്‍മ്മാണത്തിന് തുക അനുവദിച്ചിട്ടുള്ള സാഹചര്യത്തില്‍ നിലവിലെ കെട്ടിടം പൊളിച്ചുമാറ്റുന്നതിനുള്ള അനുമതി നല്‍കുവാന്‍ നടപടി സ്വീകരിക്കുമോ?
1706.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് കോർപ്പറേഷൻ പരിധിയിൽ എത്ര കൃഷിഭവനുകൾ പ്രവർത്തിക്കുന്നുണ്ടെന്ന് അറിയിക്കുമോ;
( ബി )
കോഴിക്കോട് കോർപറേഷൻ പരിധിയിൽ പുതിയറയിൽ സ്ഥിതി ചെയ്യുന്ന കൃഷിഭവൻ പ്രവർത്തന സൗകര്യത്തിനായി കോഴിക്കോട് നോർത്ത്, കോഴിക്കോട് സൗത്ത് മണ്ഡലങ്ങളിലായി ഓരോ കൃഷിഭവൻ എന്ന നിലയിൽ വിഭജിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദാംശങ്ങൾ ലഭ്യമാക്കാമോ?
1707.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നത്തുനാട് മണ്ഡലത്തിലെ കുന്നത്തുനാട് കൃഷിഭവനെ സ്മാര്‍ട്ട് കൃഷിഭവനാക്കി മാറ്റുന്ന നിര്‍മ്മാണ പ്രവൃത്തികളുടെ നിലവിലെ സ്ഥിതി എന്താണെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തികള്‍ എന്നത്തേക്ക് പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് അറിയിക്കാമോ;
( സി )
മണ്ഡലത്തിലെ കൂടുതല്‍ കൃഷിഭവനുകളെ സ്മാര്‍ട്ട് കൃഷിഭവനാക്കി മാറ്റുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?
1708.
ശ്രീ. പി. സി. വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെടുമ്പനയില്‍ നി‍ര്‍മ്മാണം ആരംഭിച്ച സ്മാ‍‍ര്‍ട്ട് കൃഷിഭവന്റെ നിലവിലെ പ്രവര്‍ത്തനപുരോഗതി വിശദമാക്കാമോ?
1709.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അരൂര്‍ മണ്ഡലത്തില്‍ എം.എല്‍.എ. ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി പാണാവള്ളി കൃഷിഭവന്‍ നിര്‍മ്മാണത്തിന് തുക അനുവദിച്ചിരുന്നെങ്കിലും പ്രസ്തുത പ്രവൃത്തി അനിശ്ചിതമായി നീളുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത കെട്ടിട നിര്‍മ്മാണവുമായി ബന്ധപ്പെട്ട നിലവിലെ അവസ്ഥ വിശദമാക്കാമോ?
1710.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം ജില്ലയിലെ ഏതെല്ലാം കൃഷി ഓഫീസുകളാണ് സ്മാര്‍ട്ട് കൃഷി ഓഫീസുകളായി ഉയര്‍ത്തുന്നതിന് നടപടി സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ?
1711.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അങ്കമാലി നിയോജകമണ്ഡലത്തിലെ 9 ക്യഷി ഭവനുകളിലും ക്യഷി ഓഫീസര്‍മാര്‍ ഉള്‍പ്പെടെ വിവിധ തസ്തികകളിലുള്ള ജീവനക്കാരുടെ ഒഴിവുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഒഴിവുകള്‍ നികത്തുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ; ഏതൊക്കെ ക്യഷി ഭവനുകളിലാണ് ക്യഷി ഓഫീസര്‍മാര്‍ ഇല്ലാത്തതെന്ന് വ്യക്തമാക്കാമോ;
( ബി )
അങ്കമാലി നിയോജകണ്ഡലത്തില്‍ ക്യഷിനാശം സംഭവിച്ച കര്‍ഷകര്‍ക്ക് നല്‍കുവാനുളള നഷ്ടപരിഹാര തുക കുടിശ്ശിക ഉണ്ടോ; ഉണ്ടെങ്കില്‍ എത്ര തുകയാണ് ഇനി വേണ്ടതെന്ന് ക്യഷിഭവന്‍ തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;
( സി )
ക്യഷി ഭവനുകളിലെ ജീവനക്കാരുടെ അഭാവവും നഷ്ടപരിഹാര തുക നല്‍കുന്നതിലെ കാലതാമസവും പരിഹരിക്കുന്നതിന് എന്ത് നടപടിയാണ് സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കാമോ?
1712.
ശ്രീ. ഐ. സി. ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള അഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷനിൽ കഴിഞ്ഞ രണ്ട് വർഷത്തിനിടെ താല്ക്കാലികം, കരാർ എന്നീ അടിസ്ഥാനത്തില്‍ എത്ര നിയമനങ്ങൾ നടത്തിയെന്ന് അറിയിക്കാമോ; നിയമനം ലഭിച്ചവരുടെ വിവരങ്ങള്‍, ഇവരുടെ നിലവിലെ ശമ്പളം എന്നിവ സംബന്ധിച്ചുള്ള വിവരം ലഭ്യമാക്കാമോ;
( ബി )
കേരള അഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷനിൽ സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ ഒരു നിയമനവും നടത്താന്‍ പാടില്ലായെന്നും, പതിമൂവായിരം രൂപയ്ക്ക് താഴെ ശമ്പളമുള്ളവരെ മാത്രമേ നിയമിക്കാവൂ എന്നും വ്യവസ്ഥ ചെയ്തിട്ടുണ്ടോ; ആയതിന്റെ പകർപ്പ് ലഭ്യമാക്കാമോ;
( സി )
പതിമൂവായിരം രൂപയ്ക്ക് മുകളിൽ ശമ്പളമുള്ളവരെ നിയമിക്കാൻ ബോർഡിന് അവകാശമില്ല എന്ന് കോർപ്പറേഷന്റെ ആർട്ടിക്കിൾ ഓഫ് അസോസിയേഷൻ വ്യവസ്ഥ ചെയ്യുന്നുണ്ടോ; എങ്കില്‍ പ്രസ്തുത വ്യവസ്ഥകള്‍ അട്ടിമറിച്ചുകൊണ്ടാണോ കരാർ അടിസ്ഥാനത്തില്‍ നിയമനങ്ങൾ നടന്നതെന്ന് വ്യക്തമാക്കാമോ;
( ഡി )
ഇത് സംബന്ധിച്ച് കൃഷി വകുപ്പ് മന്ത്രിക്ക് പരാതി ലഭിച്ചിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത പരാതിയിന്മേല്‍ സ്വീകരിച്ച നടപടികൾ എന്താണെന്ന് വിശദമാക്കാമോ?
1713.
ശ്രീ. എൻ. എ. നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൃഷിവകുപ്പിന്റെ കീഴിലുളള കാസർഗോഡ് ജില്ലയിലെ സ്ഥാപനങ്ങൾ ഏതൊക്കെയാ​ണെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത സ്ഥാപനങ്ങളില്‍ അനുവദിച്ച തസ്തികകൾ എത്രയാണെന്ന് ഓഫീസ്, തസ്തിക എന്നിവ തിരിച്ച് വ്യക്തമാക്കാമോ;
( സി )
ഇതില്‍ ഒഴിഞ്ഞുകിടക്കുന്ന തസ്തികകൾ എത്രയാണെന്ന് ഓഫീസ്, തസ്തിക എന്നിവ തിരിച്ച് വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത തസ്തികകൾ എത്ര കാലമായി ഒഴിഞ്ഞ് കിടക്കുന്നുണ്ടെന്ന് ഓഫീസ്, തസ്തിക എന്നിവ തിരിച്ച് വ്യക്തമാക്കാമോ;
( ഇ )
ഒഴിഞ്ഞുകിടക്കുന്ന തസ്തികകള്‍ നികത്താത്തതിന്റെ കാരണം എന്താണെന്നും എപ്പോൾ നികത്താന്‍ കഴിയുമെന്നും ഓഫീസ്, തസ്തിക എന്നിവ തിരിച്ച് വ്യക്തമാക്കാമോ?
1714.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുമേഖലാ സ്ഥാപനമായ ഓയിൽ പാം ഇന്ത്യാ ലിമിറ്റഡിൽ പി.എസ്.സി. നിയമനം അട്ടിമറിച്ച് 14 താൽക്കാലിക ജീവനക്കാരെ നിയമിക്കുന്നതിനുവേണ്ടി നിലവിലുള്ള ഒഴിവുകൾ പി.എസ്.സി.യെ അറിയിക്കാതിരിക്കാൻ ബോർഡംഗങ്ങൾ കൃഷി വകുപ്പ് മന്ത്രിക്ക് കത്ത് നൽകിയെന്ന ആരോപണം ശരിയാണോ; ആണെങ്കില്‍ കത്തിന്റെ പകർപ്പ് ലഭ്യമാക്കാമോ;
( ബി )
നിയമനങ്ങൾ പി.എസ്.സി.ക്ക് വിട്ടുകൊണ്ട് സർക്കാർ ഉത്തരവിറക്കിയതിന് പിന്നാലെ ഓയിൽ പാം ഇന്ത്യ ലിമിറ്റഡിലെ ബോർഡംഗങ്ങൾ കത്തയച്ചുവെങ്കില്‍ അത് നിയമപരമാണോ എന്ന് വിശദമാക്കാമോ;
( സി )
പ്രസ്തുത വിഷയത്തിൽ കൃഷി വകുപ്പ് തീരുമാനം കൈക്കൊ ണ്ടിട്ടുണ്ടോ; വിശദമാക്കാമോ?
1715.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോങ്ങാട് മണ്ഡലത്തില്‍ കൃഷിവകുപ്പ് നേരിട്ടും വിവിധ ഏജന്‍സികള്‍ മുഖേനയും നടപ്പിലാക്കിവരുന്ന പദ്ധതികളുടെ വിശദാംശം ലഭ്യമാക്കാമോ?
1716.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വാമനപുരം മണ്ഡലത്തിലെ പുല്ലമ്പാറ കൃഷിഭവനെ സ്മാര്‍ട്ട് കൃഷിഭവന്‍ ആക്കുന്നതിനായി എന്തെല്ലാം പ്രാരംഭ നടപടികളാണ് ഇതുവരെ കൃഷി വകുപ്പ് സ്വീകരിച്ചിട്ടുള്ളതെന്നും എത്ര തുകയാണ് സ്മാര്‍ട്ട് കൃഷിഭവന് അനുവദിച്ചിട്ടുള്ളതെന്നും വിശദമാക്കാമോ;
( ബി )
എന്തെല്ലാം സൗകര്യങ്ങളാണ് ഓരോ സ്മാര്‍ട്ട് കൃഷിഭവനില്‍ നിന്നും പൊതുജനങ്ങള്‍ക്ക് ലഭ്യമാകുന്നത്; വിശദമാക്കാമോ?
1717.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒറ്റപ്പാലം മണ്ഡലത്തില്‍ ഏതെല്ലാം കൃഷിഭവനുകള്‍ക്ക് കീഴിലാണ് ഡ്രിപ്പ് ഇറിഗേഷന്‍ പദ്ധതി നടപ്പിലാക്കിയിട്ടുള്ളത് എന്നറിയിക്കാമോ;
( ബി )
പ്രസ്തുത പദ്ധതി പ്രകാരം ഈ മണ്ഡലത്തില്‍ സബ്സിഡി ലഭിച്ച ഗുണഭോക്താക്കളുടെ വിവരവും ലഭിച്ച സബ്സിഡിയുടെ വിശദാംശവും ലഭ്യമാക്കാമോ?
1718.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുട്ടനാട്ടിലെ കർഷകർ ഉല്പാദിപ്പിക്കുന്ന നെല്ല് സംഭരിച്ച് സംസ്കരിച്ച് അരിയാക്കുന്നതിന് വേണ്ടി സംസ്ഥാന സർക്കാർ തകഴി വേർഹൗസിംഗ് കോർപ്പറേഷൻ കോമ്പൗണ്ടിൽ ആരംഭിച്ച മോഡേൺ റൈസ് മിൽ പാതിവഴിയിൽ ഉപേക്ഷിക്കപ്പെട്ടത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; 75 ലക്ഷം രൂപയോളം ചെലവഴിച്ചിട്ടും നിർമ്മാണം പാതിവഴിയിൽ ഉപേക്ഷിക്കാനുള്ള കാരണം വ്യക്തമാക്കുമോ;
( ബി )
കര, ജല, റെയിൽഗതാഗത മാർഗ്ഗമുള്ള വെയർ ഹൗസിംഗ് കോർപ്പറേഷന്റെ ഗോഡൗണും മറ്റ് അനുബന്ധ സൗകര്യങ്ങളും ഫലപ്രദമായി പ്രയോജനപ്പെടുത്തുവാൻ കഴിയുന്ന ഈ മില്ലിന്റെ നിർമ്മാണ പ്രവൃത്തി അടിയന്തരമായി പൂർത്തീകരിച്ച് പ്രവർത്തനക്ഷമമാക്കാൻ നടപടി സ്വീകരിക്കുമോ?
1719.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാര്‍ഷിക മേഖലയുടെ വികസനത്തിനായി സംസ്ഥാനത്ത് നടപ്പാക്കിവരുന്ന പദ്ധതികള്‍ ഏതൊക്കെയെന്ന് വ്യക്തമാക്കാമോ;
( ബി )
പാറശ്ശാല മണ്ഡലത്തില്‍ കാര്‍ഷിക മേഖലയുടെ വികസനത്തിനായി ഈ സർക്കാരിന്റെ കാലയളവിൽ ഭരണാനുമതി നല്‍കിയ പദ്ധതികള്‍ ഏതൊക്കെയെന്നും ആയതിലേക്കായി വകയിരുത്തിയ തുക എത്രയാണെന്നും അവയുടെ ഇന്നത്തെ അവസ്ഥ എന്തെന്നും വിശദമാക്കുമോ;
( സി )
മുന്‍ സര്‍ക്കാരിന്റെ കാലഘട്ടത്തില്‍ പാറശ്ശാല നിയോജകമണ്ഡലത്തില്‍ ആര്‍.കെ.വി.വൈ., ആര്‍.ഐ.ഡി.എഫ്. എന്നീ പദ്ധതികളില്‍ ഉള്‍പ്പെടുത്തി കൃഷി വകുപ്പ് ഏതെല്ലാം പ്രവൃത്തികളാണ് അനുവദിച്ചിട്ടുള്ളതെന്നും അവയുടെ ഇന്നത്തെ അവസ്ഥ എന്തെന്നും വ്യക്തമാക്കാമോ?
1720.
ശ്രീ. ടി. സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുൻ സർക്കാരിന്റെ കാലം മുതൽ നാളിതുവരെ കൃഷി വകുപ്പിന്റെ നിയന്ത്രണത്തിലുള്ള സർവകലാശാലകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൾ എത്ര കരാർ നിയമനങ്ങൾ നടന്നിട്ടുണ്ടെന്നും ഇതിൽ എത്ര നിയമനങ്ങൾ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേനയും പ്രൊഫഷണൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേനയും നടത്തിയിട്ടുണ്ടെന്നും അറിയിക്കാമോ;
( ബി )
എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകൾ മുഖേന അല്ലാതെ നടത്തിയിട്ടുള്ള നിയമനങ്ങൾ എത്രയെന്നും പ്രസ്തുത നിയമനങ്ങൾക്ക് അവലംബിച്ച മാർഗ്ഗം ഏതാണെന്നുമ്മുള്ള വിശദാംശം വർഷം തിരിച്ച് വ്യക്തമാക്കുമോ;
( സി )
ഇത്തരം നിയമനം നടത്തിയപ്പോൾ റിസർവേഷൻ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ?
1721.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം, നാളിതുവരെ കൃഷി വകുപ്പ് നേരിട്ടും, വിവിധ ഏജന്‍സികള്‍ മുഖേനയും, കായംകുളം മണ്ഡലത്തില്‍ നടപ്പിലാക്കി വരുന്ന പദ്ധതികള്‍ ഏതൊക്കെയെന്നും അനുവദിച്ച തുക എത്രയെന്നും പ്രവൃത്തികളുടെ പുരോഗതി എന്തെന്നും വിശദമാക്കാമോ?
1722.
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൈപ്പമംഗലം നിയോജക മണ്ഡലത്തിലെ മതിലകം ഗ്രാമപഞ്ചായത്തിൽ ആരംഭിക്കുന്ന കൃഷി വകുപ്പിന്റെ നൂതന പരിപാടിയായ കൂൺ ഗ്രാമം പദ്ധതി വേഗത്തിൽ നടപ്പിലാക്കാനുള്ള നടപടി സ്വീകരിക്കുമോയെന്ന് അറിയിക്കാമോ?
1723.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂരങ്ങാടി നിയോജകമണ്ഡലത്തിലെ നീർത്തട വികസനം സംബന്ധിച്ച നാല്പത്തിയൊൻപത് കോടി രൂപയുടെ പ്രൊപ്പോസലിന്മേൽ സ്വീകരിച്ച നടപടി വിശദമാക്കാമോ;
( ബി )
സംസ്ഥാന സർക്കാരിന്റെ മുൻഗണന ക്രമത്തിൽ ഈ പദ്ധതി ഉൾപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
ഈ പദ്ധതിയുടെ പ്രൊപ്പോസൽ 2024ലെ ബജറ്റിലേക്ക് സമർപ്പിക്കുന്ന ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ?
1724.
ശ്രീ. പി. സി. വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുണ്ടറയിലെ ചിറയില്‍കുളം നവീകരണവുമായി ബന്ധപ്പെട്ട് കുളത്തില്‍ അടിഞ്ഞു കൂടിയിട്ടുളള മണ്ണ് നീക്കം ചെയ്യുന്നതിനായുളള നടപടികൾ ആരംഭിച്ചിട്ടുണ്ടോ; എങ്കിൽ അതിന്റെ പുരോഗതി വിശദമാക്കാമോ?
1725.
ശ്രീമതി കെ. കെ. രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാർഷിക സർവകലാശാലയുടെ കീഴിൽ മണ്ണുത്തിയിലുള്ള 45 ഏക്കർ ഭൂമി വെറ്ററിനറി സർവകലാശാലയ്ക്ക് കൈമാറുന്നതിന് തീരുമാനമെടുത്തിട്ടുണ്ടോ; എങ്കിൽ ഇത് സംബന്ധിച്ച് എന്തൊക്കെ നടപടിക്രമങ്ങളാണ് ഇതിനോടകം സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
ഈ ഭൂമി കൂടി ഉൾപ്പെടുത്തിക്കൊണ്ട് ഭൂവിസ്തൃതി കണക്കാക്കി കാർഷിക ഗവേഷണ കേന്ദ്രത്തിൽ 2023-ല്‍ 47 തൊഴിലാളികളെ സ്ഥിരപ്പെടുത്തുകയും 62 താല്കാലിക തൊഴിലാളികളെ നിയമിക്കുകയും ചെയ്തിട്ടുണ്ടോയെന്ന് അറിയിക്കാമോ;
( സി )
വെറ്ററിനറി സർവകലാശാലയ്ക്ക് ഭൂമി കൈമാറുന്നത് സംബന്ധിച്ച് കാർഷിക സർവകലാശാല നേരത്തെ സ്വീകരിച്ചിട്ടുള്ള നടപടികൾ എന്തെല്ലാമാണെന്ന് അറിയിക്കുമോ;
( ഡി )
ഈ ഭൂമി കൈമാറിയാൽ കാർഷിക സർവകലാശാലയുടെ നൂറുകണക്കിന് ജീവനക്കാർ ജോലി ചെയ്യുന്ന ഏഴോളം സ്ഥാപനങ്ങൾ അടച്ചുപൂട്ടേണ്ട സാഹചര്യം ഉണ്ടാകുമോ; വിശദമാക്കുമോ;
( ഇ )
എങ്കിൽ ഈ ഭൂമി കൈമാറുന്നതിനായി നടപടികൾ സ്വീകരിക്കാൻ ഉണ്ടായ സാഹചര്യങ്ങൾ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.